പാ​ർ​ട്ടി ക്ഷീ​ണി​ച്ച​പ്പോ​ൾ രാ​ജി; അ​ത് വേ​ണ്ടാ​യി​രു​ന്നു: സു​ധീ​ര​നെ വി​മ​ർ​ശി​ച്ച് പി.​ജെ. കു​ര്യ​ൻ
പാ​ർ​ട്ടി ക്ഷീ​ണി​ച്ച​പ്പോ​ൾ രാ​ജി; അ​ത് വേ​ണ്ടാ​യി​രു​ന്നു: സു​ധീ​ര​നെ വി​മ​ർ​ശി​ച്ച് പി.​ജെ. കു​ര്യ​ൻ
Monday, September 27, 2021 6:54 PM IST
കൊ​ച്ചി: കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ത്വ​വും എ​ഐ​സി​സി അം​ഗ​ത്വ​വും രാ​ജി​വ​ച്ച വി.​എം. സു​ധീ​ര​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര​മി​ല്ലാ​തെ ക്ഷീ​ണി​ച്ചി​രി​ക്കു​മ്പോ​ളു​ള്ള സു​ധീ​ര​ന്‍റെ രാ​ജി നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

രാജി വേണ്ടിയിരുന്നോ?
________________________

പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര​വും ശ​ക്തി​യും ഉ​ള്ള​പ്പോ​ൾ പ​ല സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ച ശ്രീ. ​വി.​എം.​സു​ധീ​ര​ന്‍ പാ​ര്‍​ട്ടി ക്ഷീ​ണി​ച്ചി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നോ? അ​ധി​കാ​ര​വും ശ​ക്തി​യും ഉ​ള്ള​പ്പോ​ൾ ഇ​ത്ത​രം​ല​ക്ഷ്വ​റി വേ​ണ​മെ​ങ്കി​ൽ ആ​കാം.

ശ്രീ ​വി എം ​സു​ധീ​ര​ൻ ക​മ്മ​റ്റി​ക​ളി​ൽ നി​ന്ന് രാ​ജി​വെ​യ്ക്കു​ന്ന​തി​നു പ​ക​രം ക​മ്മി​റ്റി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യം പ​റ​ഞ്ഞ് നേ​തൃ​ത്വ​ത്തി​ന് തെ​റ്റു പ​റ്റി​യെ​ങ്കി​ൽ തി​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. എ​ന്താ​യാ​ലും പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര​മി​ല്ലാ​തെ ശ​ക്തി കു​റ​ഞ്ഞ് ക്ഷീ​ണി​ച്ചി​രി​ക്കു​മ്പോ​ള്‍ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍ നി​ന്നും, എ​ഐ​സി​സി​യി​ല്‍ നി​ന്നു​മു​ള്ള ശ്രീ.​സു​ധീ​ര​ന്‍റെ രാ​ജി നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.