ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ്: 24 മ​ണി​ക്കൂ​ർ കൂ​ടി മ​ഴ തു​ട​രും; ഇ​ടു​ക്കി​യി​ലും തൃ​ശൂ​രി​ലും റെ​ഡ് അ​ല​ർ​ട്ട്
ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ്: 24 മ​ണി​ക്കൂ​ർ കൂ​ടി മ​ഴ തു​ട​രും; ഇ​ടു​ക്കി​യി​ലും തൃ​ശൂ​രി​ലും റെ​ഡ് അ​ല​ർ​ട്ട്
Monday, September 27, 2021 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ കേ​ര​ള​ത്തി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണ കേ​ന്ദ്രം. ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തു പ്ര​വേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ അ​തി​തീ​വ്ര​മാ​യ ( 204.4 mm കൂ​ടു​ത​ൽ ) മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ർ​ട്ടാ​ണ്.

അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.