ത​ട്ടി​ക്ക​ളി​ക്കാ​നു​ള്ള പ​ന്ത​ല്ല യു​വ ഡോ​ക്ട​ർ​മാ​ർ; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സു​പ്രീം​കോ​ട​തി
ത​ട്ടി​ക്ക​ളി​ക്കാ​നു​ള്ള പ​ന്ത​ല്ല യു​വ ഡോ​ക്ട​ർ​മാ​ർ; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സു​പ്രീം​കോ​ട​തി
Monday, September 27, 2021 8:44 PM IST
ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് -എ​സ്എ​സ് (സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ) പ​രീ​ക്ഷ​യു​ടെ സി​ല​മ്പ​സ് അ​വ​സാ​ന നി​മി​ഷം മാ​റ്റി​മ​റി​ച്ച​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് സു​പ്രീം​കോ​ട​തി. ദേ​ശീ​യ പ​രീ​ക്ഷ ബോ​ര്‍​ഡി​നേ​യും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​നേ​യും കോ​ട​തി നി​ഷി​ത​മാ​യി വി​മ​ര്‍​ശി​ച്ചു.

പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ത​യാ​റെ​ടു​പ്പ് ന​ട​ത്താ​ന്‍ ആ​രം​ഭി​ച്ച​ശേ​ഷം അ​വ​സാ​ന നി​മി​ഷം ഈ ​മാ​റ്റ​ങ്ങ​ള്‍ എ​ന്തി​നാ​ണ് ഈ ​മാ​റ്റ​ങ്ങ​ള്‍ അ​ടു​ത്ത​വ​ര്‍​ഷം പ്ര​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യാ​ല്‍ പോ​രെ യു​വ ഡോ​ക്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ വ​ച്ചു​ള്ള ക​ളി​യാ​ണ്. അ​വ​രെ വ​ച്ച് പ​ന്താ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​വ​സാ​ന​വ​ട്ടം മാ​റ്റ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും സി​ല​ബ​സി​ലും അ​വ​സാ​ന നി​മി​ഷം വ​രു​ത്തി​യ അ​വൃ​ക്ത​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് എ​തി​രെ 41 പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഢ് അധ്യ​ക്ഷ​നാ​യി ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്‌​ന ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച്‌ ഒ​ക്ടോ​ബ​ർ നാ​ലി​ന് മു​ന്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു. കേ​സ് അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.