സാ​ധാ​ര​ണ​ക്കാ​ർ ദു​രി​ത​ത്തി​ൽ..! ക്രൂ​ഡ് കു​തി​ക്കു​ന്നു, ഇ​ന്ധ​ന​വി​ല ഇ​നി​യും ഉ​യ​രും
സാ​ധാ​ര​ണ​ക്കാ​ർ ദു​രി​ത​ത്തി​ൽ..! ക്രൂ​ഡ് കു​തി​ക്കു​ന്നു, ഇ​ന്ധ​ന​വി​ല ഇ​നി​യും ഉ​യ​രും
Tuesday, September 28, 2021 9:33 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല കു​തി​ക്കു​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല 80 ഡോ​ള​റി​ൽ എ​ത്തി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ​ത്ത് ഡോ​ള​ർ വി​ല​യാ​ണ് ഉ​യ​ർ​ന്ന​ത്. 2018 ഒ​ക്ടോ​ബ​റി​ന് ശേ​ഷം ക്രൂ​ഡ് വി​ല 80 ഡോ​ള​റി​ൽ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​രു​ട്ട​ടി​യാ​യി രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രും. കോ​വി​ഡ് മ​ഹാ​മാ​രി ഏ​ൽ​പ്പി​ച്ച പ്ര​തി​സ​ന്ധ​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ ക​ര​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ധ​ന വി​ല റോ​ക്ക​റ്റ് പോ​ലെ പാ​യു​ന്ന​ത്.

നേ​ര​ത്തേ, ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ക്രൂ​ഡ് വി​ല​യി​ൽ കു​റ​വ് വ​ന്നി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ മ​ടി​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് നൂ​റി​നു മു​ക​ളി​ലാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ല. ഡീസൽ​വി​ല​യും ഉ​ട​ൻ ത​ന്നെ നൂ​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ക്രൂ​ഡ് വി​ല ഉ​യ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച​യും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 22 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 26 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 101.70 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 94.58 രൂ​പ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.