"മി​ണ്ടു​ല്ലെ' പോ​യി​ട്ടി​ല്ല: ഗു​ലാ​ബ് രൂ​പം​മാ​റി ഷ​ഹീ​നാ​യി വ​രു​ന്നു​ണ്ട്..!
"മി​ണ്ടു​ല്ലെ' പോ​യി​ട്ടി​ല്ല: ഗു​ലാ​ബ് രൂ​പം​മാ​റി ഷ​ഹീ​നാ​യി വ​രു​ന്നു​ണ്ട്..!
Tuesday, September 28, 2021 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​മാ​യി അ​റ​ബി​ക്ക​ട​ലി​ല്‍ പ്ര​വേ​ശി​ച്ച് മ​റ്റൊ​രു ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഖ​ത്ത​റാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് ഷ​ഹീ​ൻ എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​മാ​യി വ​ട​ക്ക​ന്‍ തെ​ലു​ങ്കാ​ന​യി​ലും വി​ദ​ര്‍​ഭ​യി​ലും ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള ഗു​ജ​റാ​ത്ത് തീ​ര​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കും.

അ​തേ​സ​മ​യം, പ​സഫി​ക് സ​മു​ദ്ര​ത്തി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന ‘മി​ണ്ടു​ല്ലെ’ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​യി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ്ര​വേ​ശി​ച്ച് വീ​ണ്ടും ന്യൂ​ന​മ​ർ​ദ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.