കാ​ഞ്ഞി​ര​പ്പ​ള്ളി അ​പ​ക​ടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി അ​പ​ക​ടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, September 28, 2021 1:18 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പാ​ല​പ്ര വേ​ങ്ങ​ത്താ​നം മു​ണ്ട​യ്ക്ക​ൽ സു​രേ​ന്ദ്ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് എം.​എ​സ് (38) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. മു​ന്നി​ൽ പോ​യ ബൈ​ക്ക് പെ​ട്ട​ന്ന് വ​ശ​ത്തേ​ക്ക് തി​രി​ച്ച​പ്പോ​ൾ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

മ​രി​ച്ച യു​വാ​വി​നൊ​പ്പം ഭാ​ര്യ​യും സ​ഹോ​ദ​രി​യും സ​ഹോ​ദ​രി​യു​ടെ മ​ക​ളും ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ നി​വേ​ദി​യ(​ഏ​ഴ്)​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.