സു​ധീ​ര​ന്‍റെ പി​ന്നാ​ലെ ഇ​നി പോ​കാ​നി​ല്ലെ​ന്നു കെ​പി​സി​സി നേ​തൃ​ത്വം
സു​ധീ​ര​ന്‍റെ പി​ന്നാ​ലെ ഇ​നി പോ​കാ​നി​ല്ലെ​ന്നു കെ​പി​സി​സി നേ​തൃ​ത്വം
Tuesday, September 28, 2021 3:41 PM IST
കോ​ട്ട​യം: രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച വി.​എം.​സു​ധീ​ര​നെ അ​നു​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ഐ​സി​സി അം​ഗ​ത്വം​കൂ​ടി രാ​ജി​വ​ച്ചു പ്ര​കോ​പ​നം സൃ​ഷ്ട​ച്ച​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി കെ​പി​സി​സി നേ​തൃ​ത്വം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റും നേ​രി​ട്ടു സം​സാ​രി​ച്ചി​ട്ടു പോ​ലും ഒ​ട്ടും വീ​ഴ്ച കാ​ണി​ക്കാ​ത്ത സു​ധീ​ര​ന്‍റെ പി​ന്നാ​ലെ ഇ​നി പോ​കേ​ണ്ട കാ​ര്യ​മി​ല്ല എ​ന്ന നി​ല​പാ​ടി​ലേ​ക്കു കെ​പി​സി​സി നേ​തൃ​ത്വം നീ​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന.

സു​ധീ​ര​നു​മാ​യി ഇ​നി അ​നു​യ​ത്തി​ന് ഇ​ല്ലെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട്ട് എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നെ​ങ്കി​ൽ ചെ​യ്യ​ട്ടെ​യെ​ന്നു​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വ​ച്ച​തി​നാ​ൽ സ്വ​ഭാ​വി​ക​മാ​യി ഹൈ​ക്ക​മാ​ൻ​ഡി​ന് ഇ​ട​പെ​ട്ടു സം​സാ​രി​ക്കാ​ൻ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും കെ​പി​സി​സി നേ​തൃ​ത്വം ക​രു​തു​ന്നു.

കോ​ണ്‍​ഗ്ര​സി​നെ സ​മ്മ​ർ​ദ ത​ന്ത്ര​ത്തി​ൽ​പ്പെ​ടു​ത്തി കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ ത​ന്‍റെ ആ​ളു​ക​ൾ​ക്കു കൂ​ടു​ത​ൽ സ്ഥാ​ന​മാ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സു​ധീ​ര​ന്‍റെ നി​ല​പാ​ടി​നെ കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, ഹൈ​ക്ക​മാ​ൻ​ഡി​നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​വി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സു​ധീ​ര​ൻ എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത നേ​താ​ക്ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ പി​ണ​ക്കി മു​ന്നോ​ട്ടു പോ​കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ത​യാ​റാ​കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ർ. ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി​യും ഉ​ൾ​പ്പെ​ടു​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു വി​യോ​ജി​പ്പു​ണ്ട്.

അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ൾ ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന വി​കാ​രം ഇ​വ​ർ പ​ല​പ്പോ​ഴാ​യി പ​ങ്കു​വ​ച്ചു ക​ഴി​ഞ്ഞു. സു​ധീ​ര​നും ഹൈ​ക്ക​മാ​ൻ​ഡി​ലാ​ണ് പ്ര​തീ​ക്ഷ വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കെ​പി​സി​സി നേ​തൃ​ത്വ​ത്തെ രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​മാ​ക്കാ​നും അ​ദ്ദേ​ഹം മു​ന്നോ​ട്ടു വ​രു​ന്നു.

കോ​ണ്‍​ഗ്ര​സ് സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ പു​തി​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ണ്ടാ​യ​തോ​ടെ​യാ​ണ് താ​ൻ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​തെ​ന്നു സു​ധീ​ര​ൻ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ടാ​ണ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ച​ത്. പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് ഇ​പ്പോ​ഴും പോ​യി​ട്ടി​ല്ലെ​ന്നാ​ണ് സു​ധീ​ര​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​നാ​യ നേ​താ​വ് കെ. ​സു​ധാ​ക​ര​നാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നു യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രേ പ​ട ന​യി​ക്കാ​നും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നും സു​ധാ​ക​ര​നു മാ​ത്ര​മേ ഇ​പ്പോ​ൾ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന വി​കാ​രം ഹൈ​ക്ക​മാ​ൻ​ഡും പ​ങ്കു​വ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ത്ര​മാ​ത്രം പ്ര​തി​ക​രി​ച്ചാ​ലും സു​ധാ​ക​ര​ന്‍റെ വ​ഴി​യെ മാ​ത്ര​മേ കോ​ണ്‍​ഗ്ര​സ് ത​ത്കാ​ലം മു​ന്നോ​ട്ടു പോ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

ഹൈ​ക്ക​മാ​ൻ​ഡ് കൂ​ടി കൈ​വി​ട്ടാ​ൽ ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന​താ​ണ് സു​ധീ​ര​ന്‍റെ മു​ന്നി​ലു​ള്ള ക​ട​ന്പ. എ​ന്നാ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ ശ​ബ്ദ​ത്തി​നും വി​ല​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ.

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.