ഐ​പി​എ​ൽ: കോ​ൽ​ക്ക​ത്ത​യ്ക്ക് ടോ​സ്; ഡ​ൽ​ഹി​ക്ക് ബാ​റ്റിം​ഗ്
ഐ​പി​എ​ൽ: കോ​ൽ​ക്ക​ത്ത​യ്ക്ക് ടോ​സ്; ഡ​ൽ​ഹി​ക്ക് ബാ​റ്റിം​ഗ്
Tuesday, September 28, 2021 3:12 PM IST
ഷാ​ർ​ജ: ഐ​പി​എ​ല്ലി​ലെ 41-ാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് എ​തി​രാ​ളി​ക​ളാ​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ആന്ദ്രേ റ​സ​ൽ, പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​ർ അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ല്ല. മ​ല​യാ​ളി പേ​സ​ർ സ​ന്ദീ​പ് വാ​ര്യ​ർ, ന്യൂ​സി​ല​ൻ​ഡ് പേ​സ​ർ ടിം ​സൗ​ത്തി എ​ന്നി​വ​രെ പ​ക​രം ഉ​ൾ​പ്പെ​ടു​ത്തി. ഡ​ൽ​ഹി നി​ര​യി​ൽ പ​രി​ക്കേ​റ്റ പൃ​ഥി ഷാ​യ്ക്ക് പ​ക​രം സ്റ്റീ​വ് സ്മി​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ന്ന് ജ​യി​ച്ചാ​ൽ ഡ​ൽ​ഹി​ക്ക് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാം. 10 ക​ളി​ക​ളി​ൽ നാ​ല് ജ​യ​വു​മാ​യി എ​ട്ട് പോ​യി​ന്‍റു​ള്ള കോ​ൽ​ക്ക​ത്ത​യ്ക്ക് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് കോ​ൽ​ക്ക​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.