സി​ദ്ദു പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു
സി​ദ്ദു പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു
Tuesday, September 28, 2021 3:30 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു രാ​ജി​വ​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ‍്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. പ​ഞ്ചാ​ബി​ന്‍റെ ഭാവിക്കായി വ്യ​ക്തി​ത്വം പ​ണ​യ​പ്പെ​ടു​ത്തി ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്ക് ത​യാ​റ​ല്ല. ഇ​തി​നാ​ൽ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്നു. കോ​ൺ​ഗ്ര​സി​നെ സേ​വി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും സി​ദ്ദു വ്യ​ക്ത​മാ​ക്കി.

ജൂ​ലൈ​യി​ലാ​ണ് പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​നാ​യി സി​ദ്ദു ചു​മ​ത​ല​യേ​റ്റ​ത്. അ​മ​രീ​ന്ദ​ര്‍ സിം​ഗ് ഉ​യ​ര്‍​ത്തി​യ ഭീ​ഷ​ണി ത​ക​ര്‍​ത്താ​ണ് രാ​ഹു​ല്‍ ഗാ​ന്ധി പ​ഞ്ചാ​ബി​ല്‍ സി​ദ്ദു​വി​ലൂ​ടെ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. പ​ത്ത് ദി​വ​സം മു​മ്പാ​ണ് ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​ത്.

പ​ഞ്ചാ​ബി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ച​ന്നി സ​ർ​ക്കാ​രി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ളാ​യ എം​എ​ൽ​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ൽ സി​ദ്ദു​വി​ന് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച‍​ർ​ച്ച​ക​ളി​ൽ സി​ദ്ദു​വി​നെ എ​ഐ​സി​സി നേ​തൃ​ത്വം പൂ‍​ർ​ണ​മാ​യും മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ദ്ദു പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.