ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ജീ​വി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്ന് നൂ​ർ​ബി​ന
ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ജീ​വി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്ന് നൂ​ർ​ബി​ന
Tuesday, September 28, 2021 3:54 PM IST
കോ​ഴി​ക്കോ​ട്: ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ജീ​വി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്ന് വ​നി​താ ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നൂ​ർ​ബി​ന റ​ഷീ​ദ്. മു​സ്‌​ലിം ലീ​ഗ്, ലിം​ഗ രാ​ഷ്ട്രീ​യ​ത്തി​നാ​യ​ല്ല നി​ല കൊ​ള്ളു​ന്ന​തെ​ന്നും സി.എച്ച്. അനുസ്മരണ സെമിനാറിൽ ഹരിത പ്രവർത്തകർക്ക് നൂർബിന ഉപദേശം നൽകി.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച​വ​ർ​ക്ക് ഒ​രു സം​സ്കാ​രം ഉ​ണ്ട്. അ​ത് എ​ല്ലാ​വ​രും കാ​ത്ത് സൂ​ക്ഷി​ക്ക​ണം. ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ജീ​വി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്നു​മാ​ണ് നൂ​ർ​ബിന പ​റ​ഞ്ഞ​ത്.

ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും ഹ​രി​ത​യു​ടെ മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞും പു​തി​യ നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി. ലീ​ഗ് നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന യാ​തോ​രു ന​ട​പ​ടി​ക​ളും ഹ​രി​ത​യി​ല്‍ നി​ന്ന് ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്ന് പു​തി​യ ഹ​രി​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി റു​മൈ​സ റ​ഫീ​ഖ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.