രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​ന് ജ​ന്മ​നാ​ടി​ന്‍റെ വി​ട; വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​ന് ജ​ന്മ​നാ​ടി​ന്‍റെ വി​ട; വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Thursday, October 14, 2021 1:39 PM IST
കൊ​ല്ലം: കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍ എ​ച്ച്. വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം സം​സ്കാ​രി​ച്ചു. കൊ​ല്ലം ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്ക​രി​ച്ച​ത്.

വീ​ര​സൈ​നി​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് കു​ട​വ​ട്ടൂ​രി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കു​ട​വ​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് കൊ​ല്ലം വെ​ളി​യം കു​ട​വ​ട്ടൂ​ര്‍ ആ​ശാ​ന്‍​മു​ക്ക് ശി​ല്‍​പാ​ല​യ​ത്തി​ല്‍ വൈ​ശാ​ഖ്(24) ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.