സി​പി​എം കൊ​ടി​കു​ത്തി; ക​ടം​ക​യ​റി​യ ഫാ​ക്ട​റി ജ​പ്തി ചെ​യ്തു
സി​പി​എം കൊ​ടി​കു​ത്തി; ക​ടം​ക​യ​റി​യ ഫാ​ക്ട​റി ജ​പ്തി ചെ​യ്തു
Thursday, October 14, 2021 1:48 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സി​പി​എം കൊ​ടി​കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് ക​ടം ക​യ​റി​യ ഫാ​ക്ട​റി ജ​പ്തി ചെ​യ്തു. താ​മ​ര​ശേ​രി കു​പ്പാ​യ​ക്കോ​ട്ടെ റ​ബ്ബ​ര്‍ ഫാ​ക്ട​റി​യും ഉ​ട​മ​യാ​യ സ്ത്രീ​യു​ടെ വീ​ടു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ജ​പ്തി ചെ​യ്ത​ത്.

90 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്താ​ണ് ഫാ​ക്ട​റി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ആ​രം​ഭി​ച്ച് ആ​റ് മാ​സം മാ​ത്ര​മാ​ണ് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​ത്. പി​ന്നീ​ട് പ്രാ​ദേ​ശി​ക സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ഫാ​ക്ട​റി പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​ട​ബാ​ധ്യ​ത ഒ​രു കോ​ടി 60 ല​ക്ഷ​മാ​യി മാ​റി.

എ​ന്നാ​ല്‍ ഫാ​ക്ട​റി ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​യാ​ണ് ക​ടം ക​യ​റാ​ന്‍ കാ​ര​ണ​മെ​ന്നും സ​മ​രം ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.