"മി​സ്റ്റ​ർ 56, ഈ ​വീ​ഡി​യോ സ​ത്യ​മാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ സ്വ​യം ല​ജ്ജി​ക്കു​ക'
"മി​സ്റ്റ​ർ 56, ഈ ​വീ​ഡി​യോ സ​ത്യ​മാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ സ്വ​യം ല​ജ്ജി​ക്കു​ക'
Friday, October 15, 2021 8:21 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ചൈ​നീ​സ് സൈ​നി​ക​ർ മ​ർ​ദി​ച്ച​വ​ശ​രാ​ക്കി കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തി​ലെ യാഥാർഥ്യമെന്തെന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്.

ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണോ​യെന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​വി. ശ്രീ​നി​വാ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​വി​ഡി​യോ സ​ത്യ​മെ​ങ്കി​ൽ "മി​സ്റ്റ​ർ 56' നി​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ സ്വ​യം ല​ജ്ജി​ക്കു​ക. ന​മ്മു​ടെ ധീ​ര​ന്മാ​രാ​യ സൈ​നി​ക​രെ ഈ ​അ​വ​സ്ഥ​യി​ൽ‌ കാ​ണു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ശ്രീ​നി​വാ​സ് ട്വി​റ്റ​റി​ൽ‌ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.