വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം: അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ
വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം: അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ
Friday, October 15, 2021 8:38 AM IST
ചെ​ന്നൈ: വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​രം ന​ന്ദ​നാ​ർ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിയെ​യാ​ണ് അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തി​നു പു​റ​മെ കാ​ലു​ക​ൾകൊ​ണ്ടു വി​ദ്യാ​ർഥിയെ തു​ട​ർ​ച്ച​യാ​യി ച​വി​ട്ടു​ക​യും ചെ​യ്തു. ക്ലാ​സി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ക്ലാ​സി​ൽ കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ​ഞ്ജ​യ്, സു​ശീ​ന്ദ്ര​ൻ, അ​ജ​യ​കു​മാ​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​ധ്യാ​പ​ക​ൻ ചോ​ദ്യം ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ അ​ധ്യാ​പ​ക​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.