സിം​ഗു​വി​ലെ സ​മ​ര​സ്ഥ​ല​ത്ത് യു​വാ​വി​നെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി; കൈ​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ൽ
സിം​ഗു​വി​ലെ സ​മ​ര​സ്ഥ​ല​ത്ത് യു​വാ​വി​നെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി; കൈ​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ൽ
Friday, October 15, 2021 11:12 AM IST
സിം​ഗു: സിം​ഗു അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​സ്ഥ​ല​ത്ത് യു​വാ​വി​നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍. സ​മ​ര​പ​ന്ത​ലി​ന് സ​മീ​പ​ത്തെ പോ​ലീ​സ് ബാ​രി​ക്കേ​ഡി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്.

സിം​ഖ് വി​ഭാ​ഗ​മാ​യ നി​ഹാം​ഗു​ക​ളാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സി​ഖ് വി​ശു​ദ്ധ​ഗ്ര​ന്ഥം ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സോ​നി​പ​ത്ത് പോ​ലീ​സ് മൃ​ത​ദേ​ഹം സി​വി​ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. കൊ​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ക​ര്‍​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്തി​നാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.