ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Friday, October 15, 2021 3:31 PM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡോ​ക്ട​റെ നേ​രി​ട്ട് വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശൂ​ര​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡോ​ക്ട​ര്‍ ഡോ. ​ഗ​ണേ​ശി​നെ കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡോ​ക്ട​ര്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.