കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു
കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു
Friday, October 15, 2021 7:01 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ശ്രീ​ന​ഗ​ർ സ്വ​ദേ​ശി ഷാ​ഹി​ദ് ബാ​സി​ർ ഷെ​യ്ഖി​നെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്. ഇ​യാ​ൾ​ക്ക് നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ ഷാം ​സോ​ഫി​യെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചി​രു​ന്നു. പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ‌മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യാ​ണു ഭീ​ക​ര​രെ നേ​രി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.