വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം: വി​ജ​യ​രാ​ഘ​വ​ൻ
വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം: വി​ജ​യ​രാ​ഘ​വ​ൻ
Friday, October 15, 2021 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. കെ-​റെ​യി​ലി​നെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കെ-​റെ​യി​ലി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കെ-​റെ​യി​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ത്ത​രം വി​ക​സ​ന​ങ്ങ​ളോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത്. ഈ ​സ​മീ​പ​നം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​യ​ര്‍​ത്തി​യ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ലാ​ര്‍​ക്കും ആ​ശ​ങ്ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് മു​ത​ലു​ള്ള ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ റീ​ച്ചു​ക​ളാ​യി ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ത്ര​യും വേ​ഗം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കും. സ്ഥ​ല​മെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​ര​ങ്ങ​ള്‍ ന​ട​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

കു​റ്റി​പ്പു​റം മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര വ​രെ​യു​ള്ള​യി​ട​ങ്ങ​ളി​ല്‍ വ​ലി​യ സ​മ​ര​ങ്ങ​ള്‍ ന​ട​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ സ്വ​യം മു​ന്‍​കൈ​യെ​ടു​ത്ത് വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മൊ​ക്കെ പൊ​ളി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്. മി​ക​ച്ച ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.