വെ​ടി​ക്കെ​ട്ടു​മാ​യി ഡു​പ്ലെ​സി; കോ​ൽ​ക്ക​ത്ത​യ്ക്ക് 193 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
വെ​ടി​ക്കെ​ട്ടു​മാ​യി ഡു​പ്ലെ​സി; കോ​ൽ​ക്ക​ത്ത​യ്ക്ക് 193 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Friday, October 15, 2021 9:39 PM IST
ദു​ബാ​യി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2021 സീ​സ​ണ്‍ ഫൈ​ന​ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 193 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ണ്‍​സെ​ടു​ത്തു.

ചെ​ന്നൈ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്‌വാ​ദും ഫാ​ഫ് ഡു​പ്ല​സി​യും ചേർന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 61 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

59 പ​ന്തി​ൽനി​ന്ന് മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റു​മ​ട​ക്കം 86 റ​ണ്‍​സെ​ടു​ത്ത ഫാ​ഫ് ഡു​പ്ലെ​സി​യാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ർ. അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​ണ് ഡു​പ്ല​സി പു​റ​ത്താ​യ​ത്.

27 പ​ന്തി​ൽ നി​ന്ന് ഒ​രു സി​ക്സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 32 റൺസെ​ടു​ത്ത ഋ​തു​രാ​ജി​നെ സു​നി​ൽ ന​രെ​യ്ൻ മ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡു​പ്ലെ​സി​ക്കൊ​പ്പം റോ​ബി​ൻ ഉ​ത്ത​പ്പ എ​ത്തി​യ​തോ​ടെ ചെ​ന്നൈ സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​യി.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും അ​തി​വേ​ഗം 63 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. 15 പ​ന്തി​ൽ​നി​ന്ന് മൂ​ന്ന് സി​ക്സ് സ​ഹി​തം 31 റ​ണ്‍​സെ​ടു​ത്ത ഉ​ത്ത​പ്പ​യെ ന​രെ​യ്ൻ പ​വ​ലി​യ​ൻ ക​യ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നി​ടെ​ത്തി​യ മോ​യി​ൻ അ​ലി​യും ത​ക​ർ​ത്ത​ടി​ച്ചു. 20 പ​ന്തി​ൽ നി​ന്ന് മൂ​ന്ന് സി​ക്സും ര​ണ്ട് ഫോ​റു​മ​ട​ക്കം 23 റ​ണ്‍​സോ​ടെ മോ​യി​ൻ അ​ലി പു​റ​ത്താ​കാ​തെ നി​ന്നു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി സു​നി​ൽ ന​രെ​യ്ൻ 26 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.