ബ്രി​ട്ടി​ഷ് എം​പി ഡേ​വി​സ് അ​മെ​സ് കു​ത്തേ​റ്റു മ​രി​ച്ചു
ബ്രി​ട്ടി​ഷ് എം​പി ഡേ​വി​സ് അ​മെ​സ് കു​ത്തേ​റ്റു മ​രി​ച്ചു
Friday, October 15, 2021 9:54 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ്(69) അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ചു. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ലീ ​ഓ​ണ്‍ സീ​യി​ലെ ബെ​ൽ​ഫെ​യ​ർ​സ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് എം​പി​ക്ക് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എം​പി​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്നും ക​ത്തി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.