അ​ഫ്ഗാ​നി​ൽ ഫി​ഫ​യു​ടെ ര​ക്ഷാ​ദൗ​ത്യം
അ​ഫ്ഗാ​നി​ൽ ഫി​ഫ​യു​ടെ ര​ക്ഷാ​ദൗ​ത്യം
Saturday, October 16, 2021 7:53 AM IST
ദോ​ഹ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് 20 വ​നി​താ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടെ 100 അ​ഭ​യാ​ർ​ഥി​ക​ളെ ഖ​ത്ത​റി​ലെ​ത്തി​ച്ച് ഫി​ഫ. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം കൈ​യാ​ളി​യ താ​ലി​ബാ​നു​മാ​യി ന​ട​ന്ന സ​ങ്കീ​ർ​ണ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണു ഫി​ഫ ഇ​വ​രെ ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്.

കാ​ബൂ​ളി​ൽ​നി​ന്നു ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ താ​ര​ങ്ങ​ൾ ദോ​ഹ​യി​ലെ​ത്തി. താ​ലി​ബാ​ൻ ഭ​രി​ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ​യാ​ണു ഫി​ഫ​യു​ടെ ഇ​ട​പെ​ട​ൽ.

വ​നി​താ താ​ര​ങ്ങ​ൾ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നു താ​ലി​ബാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം പാ​ക്കി​സ്ഥാ​നി​ലേ​ക്കു പ​ലാ​യ​നം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.