ക​ർ​ഷ​ക​ന്‍റെ ക്രൂ​ര​കൊ​ല​പാ​ത​കം; നി​ഹാം​ഗ് അ​റ​സ്റ്റി​ൽ
ക​ർ​ഷ​ക​ന്‍റെ ക്രൂ​ര​കൊ​ല​പാ​ത​കം; നി​ഹാം​ഗ് അ​റ​സ്റ്റി​ൽ
Saturday, October 16, 2021 7:51 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ സോ​നി​പ്പ​ത്തി​ലെ കു​ണ്ഡ്‌​ലി​യി​ൽ ല​ക്ബീ​ർ സിം​ഗി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ഹാം​ഗാ​യ സ​ര​വ്ജി​ത് സിം​ഗ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി, ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി​ക്ക് മ​ത​ത്തി​ലെ സാ​യു​ധ വി​ഭാ​ഗ​മാ​ണ് നി​ഹാം​ഗു​ക​ൾ.

സി​ക്ക് വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​നെ അ​പ​മാ​നി​ച്ച​താ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​മാ​യി ക​ർ​ഷ​ക​സ​മ​രം ന​ട​ക്കു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തോ​ടൊ​പ്പം ല​ക്ബീ​ർ സിം​ഗ് ഉ​ണ്ടാ​യി​രു​ന്നു എ​ന്നു സ്വ​രാ​ജ് അ​ഭി​യാ​ൻ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞു.

സി​ക്ക് വിശു​ദ്ധ ഗ്ര​ന്ഥ​ത്തെ അ​പ​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ലേ രാ​ത്രി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഒ​രു​പ​ക്ഷേ, ഇ​താ​കാം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ ല​ക്ബീ​ർ സിം​ഗി​നെ നി​ഹാം​ഗു​ക​ൾ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ല​ക്ബീ​റി​നു ചു​റ്റം കൂ​ടി​നി​ൽ​ക്കു​ന്ന സം​ഘം ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ.

കൈ ​മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം ല​ക്ബീ​റി​ന്‍റെ മു​ക​ളി​ൽ ചി​ല​ർ ക​യ​റി​നി​ൽ​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ന്‍റെ മ​ര​ണ വെ​പ്രാ​ളം ചി​ത്രീ​ക​രി​ക്കു​ന്ന​വ​രും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.