ഹൈ​റേ​ഞ്ചി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ടു​ക്കി​യി​ൽ ക​ള​ക്ട​റു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം
ഹൈ​റേ​ഞ്ചി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ടു​ക്കി​യി​ൽ ക​ള​ക്ട​റു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം
Saturday, October 16, 2021 12:42 PM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി, കോ​ട്ട​യം ജില്ലകളിലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ടി. ഇ​ളം​കാ​ട് ഭാ​ഗ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​ടു​ക്കി പു​ല്ലു​പാ​റ​യി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു.

ശാ​ന്തി​ഗ്രാ​മി​ലും റോഡിലേക്ക് മ​ണ്ണി​ടി​ഞ്ഞു വീണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ര​ണ്ട് അ​ണ​ക്കെ​ട്ടു​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ന്ത​യാ​റി​ലെ മ​ർ​ഫി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​ങ്ങി. ഇ​ടു​ക്കി​യി​ൽ ബോ​ട്ടിം​ഗ് നി​ർ​ത്തി വ​യ്ക്കാ​നും തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി നി​ർ​ത്തി വ​യ്ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശേം ന​ൽ​കി.

അ​തേ​സ​മ​യം, തൃ​ശൂ​ർ ജില്ലയിലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്രാ​നി​രോ​ധ​നം. ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും വെ​ള്ളം ക​യ​റി. കാ​ല​ടി​യി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.