പുഴയിൽ താഴാതെ കൈവരിയിൽ പിടിച്ച സോനയുടെ കൈയിൽ ചെരിപ്പിനടിച്ചു
പുഴയിൽ താഴാതെ കൈവരിയിൽ പിടിച്ച സോനയുടെ കൈയിൽ ചെരിപ്പിനടിച്ചു
Saturday, October 16, 2021 12:55 PM IST
കൂത്തുപറന്പ്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വത്തിൽ അരങ്ങേറിയത് കൊടും ക്രൂരത. ഭാര്യയും കുഞ്ഞിനെയും ആസൂത്രിതമായി കൊലപ്പെടുത്താനുള്ള തന്ത്രമാണ് ഭർത്താവായ ഷി​ജു നടത്തിയതെന്നു ദൃക്സാക്ഷികളുടെ മൊഴിയിൽനിന്നു വ്യക്തമായി.

കോടതി ജീവനക്കാരൻ

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പാ​ത്തി​പ്പാ​ലം പു​ഴ​യി​ലാണ് പാ​ട്യം പ​ത്താ​യ​ക്കു​ന്ന് കു​പ്പി​യാ​ട്ടി​ൽ കെ.​പി.​ഷി​ജു ഭാര്യ സോ​നയെയും മകൾ അ​ൻ​വി​തയെയും തള്ളിയത്. കോടതി ജീവനക്കാരനായ പ്രതി നടത്തിയ കൊലപാതകം നാട്ടുകാരെയും ഞെട്ടിച്ചു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പുഴയിലേക്കു തള്ളിയതെന്ന് ദൃക്സാക്ഷികളുടെ വിവരണത്തിൽനിന്നു വ്യക്തമാകുന്നത്. സമാനമായ മൊഴി കൊലപാതക ശ്രമത്തിൽനിന്നു രക്ഷപ്പെട്ട സോനയും പോലീസിനു നൽകിയിട്ടുണ്ട്. കുഞ്ഞിനെ പുഴയിൽ തള്ളിയതിനു പിന്നാലെ സോനയെയും തള്ളി. പു​ഴ​യി​ലേ​ക്കു വീ​ണ അ​ൻ​വി​ത ത​ത്ക്ഷ​ണം മ​രിച്ചു.

താഴേക്കു വീഴ്ത്താൻ ശ്രമം

എന്നാൽ, താ​ഴെ വീ​ഴാ​തെ കൈ​വ​രി​യി​ൽ പി​ടി​ച്ചുനി​ന്ന സോ​ന​യു​ടെ കൈ​ക്ക് ചെ​രു​പ്പുകൊ​ണ്ട് ഇയാൾ പലവട്ടം അടിച്ചു. പിടിവിടുവിച്ചു താ​ഴേ​ക്കു വീ​ഴ്ത്താനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ഭ​ർ​ത്താ​വ് ശ്ര​മം ന​ട​ത്തി​യ​തെന്നു ദൃ​ക്സാ​ക്ഷികൾ പറയുന്നു.

എന്നാൽ, കണ്ടുനിന്നവർ അടുത്തേക്കു വരുമെന്നായതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടാണ് നാട്ടുകാർക്ക് സോനയെ രക്ഷിക്കാൻ കഴിഞ്ഞത്. സം​ഭ​വ സ്ഥ​ല​ത്തി​ന​ടു​ത്തു ഷി​ജു​വി​ന്‍റെ ബൈ​ക്ക് നി​ർ​ത്തി വച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് സ​മീ​പ​ത്തെ വ​യ​ലി​ലൂ​ടെ ഓ​ടി​പ്പോ​കു​ന്ന​താ​യും നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടി​രു​ന്നു. ഭാ​ര്യ​യെ​യും മ​ക​ളെ​യും ബൈ​ക്കി​ൽ പു​ഴ​ക്ക​ര​യി​ൽ എ​ത്തി​ച്ചാ​ണ് ഷി​ജു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച അ​ൻ​വി​ത​യു​ടെ മൃ​ത​ദേ​ഹം ക​തി​രൂ​ർ എ​സ്ഐ കെ.​വി.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.​

ക്രൂരതയ്ക്കു പിന്നിൽ

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സോ​ന​യി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ൻ​വി​ത മ​രി​ച്ച വി​വ​രം ഇ​തു​വ​രെ സോ​ന​യെ അ​റി​യി​ച്ചി​ട്ടി​ല്ല. ത​ല​ശേ​രി കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷി​ജു.​കൊ​ല്ലേ​രി യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് സോ​ന. ക്രൂ​ര​കൃ​ത്യം ന​ട​ത്താ​ൻ ഷി​ജു​വി​നെ പ്രേ​രി​പ്പി​ച്ച കാ​ര​ണ​മെ​ന്താ​ണെന്നു പോ​ലീ​സിനു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ത​ല​ശേ​രി എ​സി​പി വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള ഷി​ജു​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.​കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ ഇ​ന്നു രാ​വി​ലെ അ​ൻ​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി സോ​ന​യെ​യും ബ​ന്ധു​ക്കളെ​യും ആ​ശ്വ​സി​പ്പി​ച്ചു.

അ​ൻ​വി​ത​യു​ടെ മ​ര​ണ​വി​വ​രം സോ​ന​യെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​നി ത​ന്‍റെ മ​ക​ളെ കാ​ണാ​നാ​വി​ല്ല​ല്ലോ എന്നു പ​റ​ഞ്ഞാ​ണ് സോ​ന എം​എ​ൽ​എക്കു ​മു​ന്നി​ൽ വി​തു​മ്പി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.