തോട്ടപ്പള്ളി പൊഴി തുറന്നുതന്നെ; കളക്ടര്‍ സ്ഥിതി വിലയിരുത്തി
തോട്ടപ്പള്ളി പൊഴി തുറന്നുതന്നെ; കളക്ടര്‍ സ്ഥിതി വിലയിരുത്തി
Saturday, October 16, 2021 1:36 PM IST
ആലപ്പുഴ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ ഒഴുക്കും തുടരുന്ന സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിയിലൂടെ നീരൊഴുക്ക് ശക്തമായി. സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 35 ഷട്ടറുകളും ഉയര്‍ത്തിയിരിക്കുകയാണ്.

വേലിയിറക്കമുണ്ടാകുന്ന രാവിലെയും വൈകുന്നേരവുമാണ് കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുകുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊഴിയില്‍നിന്ന് മണല്‍ നീക്കുന്നുണ്ട്.

ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഇന്നു രാവിലെ പൊഴിമുഖത്തെത്തി സ്ഥിതി വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കളക്ടറോടൊപ്പമുണ്ടായിരുന്നു. കിഴക്കു ഭാഗത്തെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.