ക​ത്തി, അ​ന്പ്, ട്ര​ക്ക്... ഭീ​ക​ര​രു​ടെ പു​തി​യ ആ​യു​ധം, ന​ടു​ക്ക​ത്തി​ൽ ബ്രി​ട്ട​ൻ
ക​ത്തി, അ​ന്പ്, ട്ര​ക്ക്... ഭീ​ക​ര​രു​ടെ പു​തി​യ ആ​യു​ധം, ന​ടു​ക്ക​ത്തി​ൽ ബ്രി​ട്ട​ൻ
Saturday, October 16, 2021 2:43 PM IST
ല​ണ്ട​ൻ: പാ​ർ​ല​മെ​ന്‍റം​ഗം ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ൽ ന​ടു​ങ്ങി​ത്ത​രി​ച്ചു ബ്രി​ട്ട​ൻ. ഇം​ഗ്ല​ണ്ടി​ൽ ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട പ​ദ​വി​യു​ള്ള ഒ​രു വ്യ​ക്തി ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​യി മാ​റി​യ​താണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.

ക​ത്തി​യു​മാ​യി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ്ം​ഗം സ​ർ ഡേ​വി​ഡ് അ​മെ​സ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു മെ​ട്രോ​പോ​ളി​റ്റ​ൻ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആരും സുരക്ഷിതരല്ല

ഇ​ന്ന​ലെ കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ പൊ​തു​യോ​ഗ​ത്തി​നി​ടെ​യാ​ണ് അ​മെ​സി​നു കു​ത്തേ​റ്റ​ത്. ലീ -​ഓ​ൺ-​സീ​യി​ലെ ബെ​ൽ​ഫെ​യേ​ഴ്സ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ലാ​യി​രു​ന്നു പൊ​തു​യോ​ഗം ചേ​ർ​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് അം​ഗം ത​ന്നെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി മാ​റി​യ​ത് ആ​രും സു​ര​ക്ഷി​ത​ര​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ബ്രി​ട്ട​ന്‍റെ അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന ന​യം ഇ​തോ​ടെ കൂ​ടു​ത​ൽ വി​മ​ർ​ശ​ന വി​ധേ​യ​മാ​യി മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ളെ ഉ​ദാ​ര​മാ​യി രാ​ജ്യ​ത്തേ​ക്കു സ്വീ​ക​രി​ക്കു​ന്ന ന​യ​മാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ബ്രി​ട്ട​ൻ പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും മ​റ്റു​മാ​യി രാ​ജ്യം ഏ​റ്റു​വാ​ങ്ങു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

രാ​ജ്യ​ത്തു ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലും ഇ​ങ്ങ​നെ ഭീ​ക​ര​ർ പ​ഴു​തു ക​ണ്ടെ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു തു​നി​യു​ന്ന​ത് അ​ധി​കാ​രി​ക​ൾ​ക്കും പോ​ലീ​സി​നും ത​ലേ​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്.

പുതിയ രീതികൾ

സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വി​ല​ങ്ങു ത​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത ക​ത്തി​യാ​ക്ര​മ​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​മൊ​ക്കെ ഇ​സ്‌​ലാ​മി​ക ഭീ​ക​ര സം​ഘ​ട​ന​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

പ​ല രാ​ജ്യ​ങ്ങ​ളി​ലും തോ​ക്കി​നും ബോം​ബി​നും പ​ക​രം ക​ത്തി​യും മ​റ്റു​മാ​യി ആ​ക്ര​മ​ണം പ​തി​വാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ച യു​വാ​വ് നോ​ർ​വേ​യി​ൽ അ​ന്പെ​യ്ത് അ​ഞ്ചു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​ർ​മ​നി​യി​ൽ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഭീ​ക​ര​ർ ന​ട​ത്തി​യി​രു​ന്നു.

അന്പെയ്തും കൊല

നോ​ർ​വേ​യി​ലെ കോ​ങ്സ്ബ​ർ​ഗി​ലാ​ണ് 37കാ​ര​ൻ അ​ഞ്ചു​പേ​രെ അ​ന്പെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു നോ​ർ​വേ പോ​ലീ​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു. പ്ര​തി​യാ​യ ഡാ​നി​ഷ് പൗ​ര​ൻ എ​സ്പെ​ൻ ആ​ൻ​ഡേ​ഴ്സ​ൺ ബ്രാ​ദെ​ൻ അ​ടു​ത്തി​ടെ​യാ​ണ് ഇ​സ്‌​ലാ​മി​ക വി​ശ്വാ​സ​ത്തി​ലേ​ക്കു തി​രി​ഞ്ഞ​ത്. തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ൽ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ഓ​സ്‌​ലോ​യ്ക്കു പ​ടി​ഞ്ഞാ​റു​ള്ള കോ​ങ്സ് ബ​ർ​ഗി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 50 നും 70 ​നും മ​ധ്യേ പ്രാ​യ​മു​ള്ള മൂ​ന്ന് സ്ത്രീ​ക​ളു​ൾ​പ്പെ ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് ഓ​ഫീ​സ​റു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. ഏ​റെ​ക്കാ​ല​മാ​യി കോ​ങ്സ്ബ​ർ​ഗി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ബ്രി​ട്ടീ​ഷ് എം​പി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു ക​ത്തി​യും ക​ണ്ടെ​ത്തി​യ​താ​യി എ​സെ​ക്സ് പോ​ലീ​സ് അ​റി​യി​ച്ചു. യു​വാ​വ് ഒ​റ്റ​യ്ക്കാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ, മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ല​ണ്ട​നി​ലെ ര​ണ്ട് വി​ലാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

വി​വാ​ഹി​ത​നാ​യ ഡേ​വി​ഡ് അ​മെ​സി​ന് അ​ഞ്ചു മ​ക്ക​ളു​ണ്ട്. ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​യാ​ളാ​ണ് ക​ത്തോ​ലി​ക്ക​നാ​യ സ​ർ ഡേ​വി​സ് അ​മെ​സ്. ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യം​ഗ​മാ​യ സ​ർ ഡേ​വി​ഡ് അ​മെ​സ് 1983 മു​ത​ൽ പാ​ർ​ല​മെ​ന്‍റം​ഗ​മാ​ണ്.

1997 മു​ത​ൽ സൗ​ത്ത് എ​ൻ​ഡ് വെ​സ്റ്റ് മ​ണ്ഡല​ത്തെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. കു​ത്തേ​റ്റ അ​മെ​സി​നെ ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​തെ​ന്നു പ്രാ​ദേ​ശി​ക കൗ​ൺ​സി​ല​ർ ജോ​ൺ ലാം​ബ് പ​റ​ഞ്ഞു.

2016 ജൂ​ണി​ൽ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ വ​നി​താ പാ​ർ​ല​മെ​ന്‍റ് അം​ഗം ജോ ​കോ​ക്സ് വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ​വ​ച്ച് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വ​ല​തു തീ​വ്ര​വാ​ദി​യെ കേ​സി​ൽ ശി​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.