ക​ന​ത്ത മ​ഴ; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ള​ക്ട​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി
ക​ന​ത്ത മ​ഴ; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ള​ക്ട​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി
Saturday, October 16, 2021 2:52 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ള​ക്ട​ർ​മാ​രു​ടെ​യും യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു. സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്ത​നാ​ണ് യോ​ഗം വി​ളി​ച്ച​ത്. വൈ​കി​ട്ട് 3.30നാ​ണ് യോ​ഗം.

അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് സേ​ന​യെ മു​ഴു​വ​നാ​യും സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ജി​ല്ല​ക​ളി​ല്‍ സ്പെ​ഷ്യ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് പോ​ലീ​സ് സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ്ണ് ഇ​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കും. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പാ​ലി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. അ​ടി​യ​ന്തി​ര സാ​ഹ​ര്യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 112 എ​ന്ന ന​മ്പ​റി​ല്‍ ഏ​ത് സ​മ​യ​വും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.