പാ​ലാ​യും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ൽ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് എം​എ​ൽ​എ
പാ​ലാ​യും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ൽ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് എം​എ​ൽ​എ
Saturday, October 16, 2021 3:51 PM IST
കോ‌​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പൂ​ഞ്ഞാ​റി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ ക​ര​ക​ളി​ല്‍ ആ​ശ​ങ്ക. പാ​ലാ ടൗ​ണി​ല്‍ ഏ​തു നി​മി​ഷ​വും വെ​ള്ളം ക​യ​റാ​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും.

പാ​ലാ​യി​ലെ​യും പ​രി​സ​ര​ത്തെ​യും തോ​ടു​ക​ൾ ക​ര​ക​വി​യു​ക​യും മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ആ​യ​തി​നാ​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ അ​റി​യി​ച്ചു.

റ​വ​ന്യൂ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ​ക്കു അ​ടി​യ​ന്തി​ര നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പാ​ലാ ആ​ർ​ഡി​ഒ, ത​ഹ​സീ​ൽ​ദാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​ദ്യ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ വെ​ള്ളം ക​യ​റു​ന്ന​ത്. മേ​രി ക്യൂ​ൻ​സ് ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വെ​ള്ളം നി​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ലി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ എ​രു​മേ​ലി- മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.