ഒ​ന്ന​ര​വ​യ​സു​കാ​രി​യെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു​കൊ​ന്നു; പി​താ​വ് പി​ടി​യി​ൽ
ഒ​ന്ന​ര​വ​യ​സു​കാ​രി​യെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു​കൊ​ന്നു; പി​താ​വ് പി​ടി​യി​ൽ
Saturday, October 16, 2021 7:45 PM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ർ മൊ​കേ​രി പാ​ത്തി​പ്പാ​ല​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. പാ​ട്യം പ​ത്താ​യ​ക്കു​ന്ന് കു​പ്പി​യാ​ട്ടി​ൽ കെ.​പി.​ഷി​ജു (41) വി​നെ​യാ​ണ് ക​തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള​ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ത്തി​പ്പാ​ലം വ​ള്ളി​യാ​യി റോ​ഡി​ൽ വാ​ട്ട​ർ ടാ​ങ്കി​നു സ​മീ​പ​ത്തെ കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ഭാ​ര്യ സോ​ന, ഏ​ക​മ​ക​ൾ അ​ൻ​വി​ത എ​ന്നി​വ​രെ ഷി​ജു പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

സോ​ന​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പ​ത്തു മീ​റ്റ​ർ അ​ക​ലെ വ​ച്ച് സോ​ന​യെ ര​ക്ഷ​പെ​ടു​ത്തി. മ​ക​ൾ​കൂ​ടി പു​ഴ​യി​ല​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സോ​ന പ​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്ന് അ​ൻ​വി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സോ​ന​യി​ൽ​നി​ന്ന് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് സം​ഭ​വം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ പു​ഴ​യി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. പു​ഴ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ഭാ​ര്യ​യെ​യും മ​ക​ളെ​യും കൂ​ട്ടി ബൈ​ക്കി​ൽ ഷി​ജു ഇ​വി​ടെ​യെ​ത്തി​യ​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ വ​ച്ച് മു​ണ്ട് മ​ട​ക്കി​ക്കു​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ സോ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​നി​ടെ ഇ​രു​വ​രെ​യും പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട ഷി​ജു​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ട്ട​ന്നൂ​രി​ലെ മ​ഹാ​ദേ​വ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ആ​ത്മ​ഹ​ത്യാശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മ​ട്ട​ന്നൂ​ർ പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​തി​രൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. ത​ല​ശേ​രി കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷി​ജു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.