കൊ​ക്ക​യാ​റി​ലും കൂ​ട്ടി​ക്ക​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രുന്നു; തെ​ര​ച്ചി​ലി​ന് ഡോ​ഗ് സ്ക്വാ​ഡും
കൊ​ക്ക​യാ​റി​ലും കൂ​ട്ടി​ക്ക​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രുന്നു; തെ​ര​ച്ചി​ലി​ന് ഡോ​ഗ് സ്ക്വാ​ഡും
Sunday, October 17, 2021 8:13 AM IST
ഇ​ടു​ക്കി: ക​ന​ത്ത​മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൊ​ക്ക​യാ​റി​ലും കൂ​ട്ടി​ക്ക​ലി​ലും കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രുന്നു. കൂ​ട്ടി​ക്ക​ലി​ൽ ഏ​ഴു പേ​രെ​യും കൊ​ക്ക​യാ​റി​ൽ എ​ട്ട് പേ​രെ​യു​മാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.

കൂ​ട്ടി​ക്ക​ലി​ലെ കാ​വാ​ലി​യി​ലാ​ണ് ഇ​നി തെ​ര​ച്ചി​ൽ ന​ട​ത്താ​നു​ള്ള​ത്. 40 അം​ഗ സൈ​ന്യം ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. കൊ​ക്ക​യാ​റി​ൽ തെ​ര​ച്ചി​ലി​ന് ഡോ​ഗ് സ്‌​ക്വാ​ഡും തൃ​പ്പു​ണി​ത്തു​റ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തും. ഫ​യ​ർ ഫോ​ഴ്സ്, എ​ൻ​ഡി​ആ​ർ​എ​ഫ്, റ​വ​ന്യു, പോ​ലീ​സ് സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​കും. പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ച്ച​ത്.

കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂന്നു പേ​ർ മ​രി​ച്ചി​രു​ന്നു. കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ അ​ഞ്ച് വീ​ടു​ക​ൾ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു കൊ​ക്ക​യാ​റി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പു​ഴ​യോ​ര​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ഒ​ലി​ച്ചു പോ​യി.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊ​ക്ക​യാ​റി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം വൈ​കി​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.