തോ​രാ​തെ മ​ഴ; ചെ​ങ്ങ​ന്നൂ​രും മാ​വേ​ലി​ക്ക​ര​യും ‌പ്ര​ള​യ​ഭീ​തി​യി​ൽ
തോ​രാ​തെ മ​ഴ; ചെ​ങ്ങ​ന്നൂ​രും മാ​വേ​ലി​ക്ക​ര​യും ‌പ്ര​ള​യ​ഭീ​തി​യി​ൽ
Sunday, October 17, 2021 7:55 AM IST
ചെ​ങ്ങ​ന്നൂ​ർ/​മാ​വേ​ലി​ക്ക​ര: തോ​രാ​തെ പെ​യ്യു​ന്ന മ​ഴ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ചെ​ങ്ങ​ന്നൂ​ര്‍ നി​വാ​സി​ക​ള്‍. ചെ​ങ്ങ​ന്നൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പാ​ണ് ആ​ശ​ങ്ക ഉ​ണ്ടാ​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ദി ക​ര​ക​വി​യു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്ന് ചെ​ങ്ങ​ന്നൂ​ര്‍ നി​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​വി​ട​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു മീ​റ്റ​ർ താ​ഴ്ന്ന ജ​ല​നി​ര​പ്പ് വീ​ണ്ടും വ​ർ​ധി​ച്ച​താ​ണ് നി​ല​വി​ലെ ആ​ശ​ങ്ക​യ്ക്കു കാ​ര​ണം.

ജി​ല്ല​യി​ൽ നി​ല​വി​ൽ 12 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്. നി​ര​വ​ധി പേ​രെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​ണ്. ന​ദി​ക​ളു​ടെ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​റി​യ​തോ​തി​ല്‍ വെ​ള്ള​ക്ക​യ​റ്റ​ത്തി​നു ശ​മ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ര്‍​ത്താ​തെ പെ​യ്യു​ന്ന മ​ഴ ആ​റ്റി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ആ​റ്റു​വ, വെ​ട്ടി​യാ​ര്‍ ഒ​ന്പ​ത്, എ​ട്ട് വാ​ര്‍​ഡു​ക​ൾ, ത​ഴ​ക്ക​ര-​അ​ഞ്ച്, മാ​വേ​ലി​ക്ക​ര പ്രാ​യി​ക്ക​ര, കു​രു​വി​ക്കാ​ട്, മ​റ്റം വ​ട​ക്ക്, ക​രി​പ്പു​ഴ ഒ​ന്ന്, ര​ണ്ട് ചെ​ന്നി​ത്ത​ല വ​ലി​യ​പെ​രു​മ്പു​ഴ ക​ട​വു​മു​ത​ല്‍ പ്രാ​യി​ക്ക​ര വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.