പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വും മാ​താ​പി​താ​ക്ക​ളും അ​റ​സ്റ്റി​ൽ
പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വും മാ​താ​പി​താ​ക്ക​ളും അ​റ​സ്റ്റി​ൽ
Sunday, October 17, 2021 10:56 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വും മാ​താ​പി​താ​ക്ക​ളും അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ത്താ​ണ്ഡം കൊ​ടും​കു​ളം കൊ​ല്ല​ക​ട​വ​ര​മ്പ് സ്വ​ദേ​ശി അ​ശോ​ക് റോ​ബ​ര്‍​ട്ട് ആ​ണ് പ​തി​നാ​റു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​ന്ന​ര മാ​സം മു​മ്പാ​ണ് കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ‌​ടെ പ്ര​തി​യും മാ​താ​പി​താ​ക്ക​ളും ഒ​ളി​വി​ൽ പോ​യി​രു​ന്നു.‌

തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പാ​റ​ശാ​ല പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​നും ഒ​ളി​വി​ല്‍ ക​ഴി​യാ​നും പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ സ​ഹാ​യം ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.