ചെ​ങ്ങ​ന്നൂ​രി​ൽ വെ​ള്ളം ക​യ​റി; ജാ​ഗ്ര​താ നി​ർ​ദേ​ശം
ചെ​ങ്ങ​ന്നൂ​രി​ൽ വെ​ള്ളം ക​യ​റി; ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, October 17, 2021 2:31 PM IST
ചെ​ങ്ങ​ന്നൂ​ര്‍: മ​ല​യോ​ര പ്ര​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും മ​ല​യി​ടി​ച്ചി​ലും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റും ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ കി​ഴ​ക്കേ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി.

പാ​ണ്ട​നാ​ട് ആ​ര്‍​കെ​വി-​നാ​ക്ക​ട റോ​ഡി​ലും ന​ഗ​ര​സ​ഭ​യി​ലെ മം​ഗ​ലം, ഇ​ട​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും, മു​ള​ക്കു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍, മം​ഗ​ലം ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി, മു​ള​ക്കു​ഴ എം​ഡി എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​ത്രി​യോ​ടെ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ തു​റ​ന്ന ഒ​ൻ​പ​ത് ക്യ​മ്പു​ക​ളി​ലാ​യി അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു.

മ​ഴ​യു​ടെ ശ​ക്തി പൊ​തു​വെ രാ​വി​ലെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ട്ട മാ​ന്നാ​ര്‍, ചെ​ന്നി​ത്ത​ല, പാ​ണ്ട​നാ​ട്, തി​രു​വ​ന്‍​വ​ണ്ടൂ​ര്‍, പു​ലി​യൂ​ര്‍ മേ​ഖ​ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട പ​മ്പ​യാ​റി​ന്റെ തീ​ര​ങ്ങ​ളി​ൽ വെ​ള്ളെ പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ചെ​ങ്ങ​ന്നൂ​ർ - കോ​ഴ​ഞ്ചേ​രി റോ​ഡി​ലെ പു​ത്ത​ൻ​കാ​വ് ഭാ​ഗ​ത്തും എം​സി റോ​ഡി​ലെ മു​ക്ക​ഴ ഭാ​ഗ​ത്തും റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ആ​ന്‍റി​ജ​ന്‍ കി​റ്റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ട​ണ്ട്. ക്യാ​മ്പു​ക​ളി​ലേ​ക്ക് വ​രു​ന്ന​തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പ്ര​ത്യേ​കം താ​മ​സി​പ്പി​ക്കും.

കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ ഐ​സ​ലേ​ഷ​നു​ക​ളി​ല്‍ ഉ​ള്ള​വ​രെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലു​മാ​യി​രി​ക്കും പാ​ര്‍​പ്പി​ക്കു​ക. ജി​ല്ല​യി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും ക്യാ​മ്പ് ചെ​യ്തു​വ​രു​ന്നു​ണ്ട്.

എ​ന്നാ​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​യു​ടെ സാ​ഹ​ച​ര്യ​മി​ല്ല. പ​ക്ഷേ, മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ണ്‍: 0479-2452334
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.