സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ മ​ര​ണം 22 ആ​യി
സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ മ​ര​ണം 22 ആ​യി
Sunday, October 17, 2021 5:34 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മ​ഴ​ക്കെ​ടു​ത്തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. കോ​ട്ട​യ​ത്ത് 13 പേ​രും ഇ​ടു​ക്കി​യി​ൽ എ​ട്ട് പേ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ഒ​രു കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് മ​രി​ച്ച​ത്. കൂ​ട്ടി​ക്ക​ലി​ലെ കാ​വാ​ലി​യി​ലും പ്ലാ​പ്പ​ള്ളി​യി​ലു​മാ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ഇ​നി എ​ത്ര പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് കൃ​ത്യ​മാ​യ വി​വ​ര​മി​ല്ല.

കൊ​ക്ക​യാ​റി​ൽ​നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഞ്ച് പേ​രെ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വി​ടെ കാ​ണാ​താ​യ എ​ട്ട് പേ​രി​ൽ അ​ഞ്ചു​പേ​രും കു​ട്ടി​ക​ളാ​ണ്.

ഏ​ഴ് വീ​ടു​ക​ളാ​ണ് കൊ​ക്ക​യാ​റി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.