മ​ഴ​ക്കെ​ടു​തി: കോ​ട്ട​യ​ത്തി​ന് 8.6 കോ​ടിയുടെ അടിയന്തര സഹായം
മ​ഴ​ക്കെ​ടു​തി: കോ​ട്ട​യ​ത്തി​ന് 8.6 കോ​ടിയുടെ അടിയന്തര സഹായം
Sunday, October 17, 2021 7:54 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 8.6 കോ​ടി രൂ​പ​യാ​ണ് അനുവദിച്ചിരിക്കുന്നത്. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തു​ക അ​നു​വ​ദി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

വീ​ടു​ക​ളു​ടെ അ​റ്റു​കു​റ്റ പ​ണി​ക്കാ​യി ആ​റ് കോ​ടി രൂ​പ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ, ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ധ​ന​സ​ഹാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.