കൂ​ട്ടി​ക്ക​ൽ ടൗ​ണിന്‍റെ പാതി ഒലിച്ചുപോയി, അപ്രത്യക്ഷമായി കടകൾ!
കൂ​ട്ടി​ക്ക​ൽ ടൗ​ണിന്‍റെ പാതി ഒലിച്ചുപോയി, അപ്രത്യക്ഷമായി കടകൾ!
Monday, October 18, 2021 12:19 PM IST
മു​ണ്ട​ക്ക​യം: പു​ല്ല​ക​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒഴുകിപ്പോയത് കൂട്ടിക്കൽ ടൗണിന്‍റെ പാതി ഭാഗം. അവശേഷിച്ചിരിക്കുന്നത് ചെളിയും മണ്ണും നിറഞ്ഞ് ആകെ നാശമായ അവസ്ഥയിലും.

നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്നു. പല വീടുകളിലും മുട്ടറ്റവും അരയറ്റവും പൊക്കത്തിൽ എക്കലും ചെളിയും അടിഞ്ഞിരിക്കുകയാണ്. വീട്ടിലെ ഉപകരണങ്ങൾ ഏതാണ്ട് പൂർണമായി തകർന്നു. പലതും ചെളിയിൽ പൂണ്ടു. വൈദ്യുതോപകരണങ്ങൾ ചെളികയറി കേടായി. ഫർണിച്ചറുകളും ഉപയോഗശൂന്യമായി.വി​വി​ധ​ ഭാ​ഗ​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പു​ല്ല​ക​യാ​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ത​ടി​യും ക​ല്ലും കൂ​ട്ടി​ക്ക​ൽ കോ​സ് വേ​യി​ൽ വന്നു ത​ങ്ങി. മു​ണ്ട​ക്ക​യം - കൂ​ട്ടി​ക്ക​ൽ - ഇ​ളം​കാ​ട് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മി​നി​റ്റുകൊണ്ട് പു​ല്ലു​ക​യാ​ർ 15 അ​ടി​യി​ലേ​റെ മ​ല വെ​ള്ളം ഉ​യ​ർ​ന്നു പൊ​ങ്ങി​യ​തോ​ടെ കൂ​ട്ടി​ക്ക​ൽ മു​ത​ൽ ച​പ്പാ​ത്ത്, വേ​ല​നി​ലം, മൂ​ന്നാം​മൈ​ൽ മേ​ഖ​ല​ക​ളി​ൽനി​ന്നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ജീ​വ​നു​മാ​യി സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ പ​ല​രും തി​രി​കെ വീ​ടു​ക​ളി​ലേ​ക്കു തി​രി​കെ എ​ത്തി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്. വൈദ്യുതി ലൈനുകൾ തകർന്നതിനാൽ പലേടത്തും ഇനിയും വൈദ്യുതിയും വെളിച്ചവും എത്തിയിട്ടില്ല. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു.

മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, കെ. ​രാ​ജ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, വാ​ഴൂ​ർ സോ​മ​ൻ, പി.​ടി. തോ​മ​സ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി​മാ​രു​ടെ​യും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല മേ​ഖ​ല​യി​ലേ​ക്കും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​യി​ട്ടി​ല്ല.

മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇനിയും മഴയെത്തുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആ​യി​ര​ത്തി​ല​ധി​കം പേ​രെ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.