ചാടിക്കേറി ഡാം തുറക്കില്ല, വിദഗ്ധ സമിതി പറയും
ചാടിക്കേറി ഡാം തുറക്കില്ല, വിദഗ്ധ സമിതി പറയും
Monday, October 18, 2021 12:52 PM IST
തിരുവനന്തപുരം: അ​തി​തീ​വ്ര മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ല. സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ഴ​ക്കെ​ടു​തി​യും ഡാ​മു​ക​ളു​ടെ ജ​ല​നി​ര​പ്പും വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ക്കാ​ര്യം അറിയിച്ചത്.

വെള്ളത്തിന്‍റെ അളവ്

ഏ​തു ഡാം ​തു​റ​ക്ക​ണം, തു​റ​ക്കേ​ണ്ട എ​ന്ന​ത് അ​ത​തു ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നോ​ക്കി വി​ദ​ഗ്ധ സ​മി​തി നിശ്ചയിക്കും. അതേസമയം, തു​റ​ക്കു​ന്ന​തി​നു കൃ​ത്യ​മാ​യ മ​ണി​ക്കൂ​റു​ക​ള്‍ മു​മ്പ് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ കള​ക്ട​ര്‍​മാ​രെ അ​റി​യി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ സ​മ​യം ന​ല്‍​കും. പെ​ട്ടെ​ന്നു തു​റ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന ഭ​വി​ഷ്യ​ത്തു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 184 ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളാ​ണു​ള്ള​ത്. ക്യാ​മ്പു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​നു സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ടാക്കും. ഭ​ക്ഷ​ണം, വ​സ്ത്രം, കി​ട​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കും. റ​വ​ന്യൂ വ​കു​പ്പി​നു പു​റ​മെ അ​ത​തു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹാ​യ​വും തേ​ട​ണ​മെന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ അ​ട​ക്കം ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ളും നാ​ട്ടു​കാ​രും യോ​ജി​ച്ചു നീ​ങ്ങു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധ​മാ​യും മാ​റ്റി പാ​ര്‍​പ്പി​ക്ക​ണം. നി​ശ്ചി​ത അ​ള​വി​ല​ധി​കം വെ​ള്ള​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളെ ക​യ​റ്റി വി​ട​രു​ത്.

ധനസഹായം

ധ​ന​സ​ഹാ​യ വി​ത​ര​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോടു മുഖ്യമന്ത്രി നിർദേശിച്ചു. കൃ​ഷി നാ​ശം സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ല​ക​ളി​ല്‍നിന്ന് ഉടൻ കൈമാറണം.

യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​മാ​രും ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.