അതും ഗാഡ്ഗിലോ! ജർമനിയിലും ബെൽജിയത്തും ഉണ്ടായതും കേരളത്തിലെ സമാന പ്രളയം
അതും ഗാഡ്ഗിലോ! ജർമനിയിലും ബെൽജിയത്തും ഉണ്ടായതും കേരളത്തിലെ സമാന പ്രളയം
Monday, October 18, 2021 4:08 PM IST
കോട്ടയം: പ്രളയവും ഉരുൾപൊട്ടലും സംഭവിച്ചതോടെ തന്‍റെ പഴയ റിപ്പോർട്ടുമായി വീണ്ടും മാധവ് ഗാഡ്ഗിൽ രംഗത്ത്. ജനവും സർക്കാരും തള്ളിയ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് വീണ്ടും പെരുമഴയും പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതെന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചിരിക്കുന്നത്.

മൂന്നാറിലും കവളപ്പാറയിലുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായ സമയത്തും സമാനവാദവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു. നിരവധി അപ്രായോഗികവും ജനവിരുദ്ധവുമായ ശിപാർശകൾ അടങ്ങുന്നതും പശ്ചിമഘട്ടത്തിൽ ജനം ജീവിതം ദുസ്സഹമാക്കുന്നതുമായ നിരവധി നിർദേശങ്ങൾ അടങ്ങിയതുമായ ഗാഡ്ഗിൽ റിപ്പോർട്ടിനെ കേരളം ഏറെ ചർച്ച ചെയ്തു തള്ളിയതാണ്.

കടുത്ത ജനരോഷം

കടുത്ത ജനരോഷത്തെത്തുടർന്നു സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ടിലെ അപ്രായോഗികതകൾ പഠിക്കാനും മനസിലാക്കാനും കസ്തൂരിരംഗൻ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ജീവിതരീതിയെ അടുത്തറിയാനോ മനസിലാക്കാനോ അവരുമായി ചർച്ചകൾ നടത്താനോ തയാറാകാതെ ആകാശ സർവേയുടെ അടിസ്ഥാനത്തിലാണ് ഗാഡ്ഗിൽ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ട് തയാറാക്കിയതെന്നു വ്യാപക ആക്ഷേപം ഉയർന്നിരുന്നു.

പ്രളയം വരുന്നതിനു പിന്നിൽ

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് പ്രളയം വരുന്നതെന്ന ആരോപണം ശുദ്ധതട്ടിപ്പാണെന്നാണ് മലയോര മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മലയോരത്തെ മരം നട്ടും മറ്റും സംരക്ഷിക്കുന്നവരാണ് കർഷകർ. അവരുടെ കാർഷിക പ്രവർത്തനങ്ങൾ പോലും പശ്ചിമഘട്ടത്തിനു ഭീഷണിയാണെന്ന മട്ടിലുള്ള റിപ്പോർട്ടാണ് ഗാഡ്ഗിൽ തയാറാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ വൻ രോഷമാണ് ഇതിനെതിരേ വ്യാപകമായി ഉയർന്നത്.ഇപ്പോൾ പ്രളയവും അതിതീവ്രമഴയും അതിന്‍റെ ഫലമായി ഉരുൾപൊട്ടലുമൊക്കെയുണ്ടാകുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമാണെന്നാണ് വിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇതു കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല.

ലോകമെന്പാടും

അമേരിക്കയും യൂറോപ്പും അടക്കമുള്ള ലോകത്തിന്‍റെ എല്ലാ മേഖലയിലും ഇത്തരം പ്രതിഭാസങ്ങൾ കാണപ്പെടുന്നുണ്ട്. കേരളത്തിൽ സംഭവിച്ചതിനു സമാനമായ പ്രളയമാണ് ഏതാനും ആഴ്ചകൾക്കു മുന്പ് ജർമനിയിലും ബൽജിയത്തിലും ഉണ്ടായത്. കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴയുണ്ടായി അതിന്‍റെ ഫലമായി അപ്രതീക്ഷിത പ്രളയവും മണ്ണിടിച്ചിലുമൊക്കെയാണ് ജർമനയിലും ബെൽജിയത്തിലുമുണ്ടായത്.

ഇപ്പോൾ കേരളത്തിൽ കാണുന്ന അതേ കാഴ്ചകളായിരുന്നു അന്നു ജർമനിയിലും മറ്റും കണ്ടത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കത്തതു കൊണ്ടാണ് അതിതീവ്രമഴയും പ്രളയവും ഉണ്ടാകുന്നതെന്ന വാദം പൊള്ളയാണെന്നു കാണിക്കുന്നതാണ് ഈ സംഭവങ്ങൾ. യാതൊരു മനുഷ്യപ്രവർത്തനങ്ങളും നടക്കാത്ത വനത്തിനുള്ളിൽ എങ്ങനെയാണ് ഉരുൾപൊട്ടുന്നതെന്ന ചോദ്യത്തിന് ഇതുവരെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നവർക്കു മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം

അതേസമയം, അ​​​തി​​​തീ​​​വ്ര​​​മാ​​​യ മ​​​ഴ പെ​​​യ്യു​​​ന്ന​​​തു കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ഫ​​ല​​മാ​​യി​​ത്ത​​​ന്നെ​​​യാ​​​ണെന്നു പൂ​​ന ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ‍്യൂ​​ട്ട് ഓ​​ഫ് ട്രോ​​പ്പി​​ക്ക​​ൽ മെ​​റ്റെ​​റോ​​ള​​ജി​​യി​​ലെ സ​​യ​​ന്‍റി​​സ്റ്റാ​​യ ഡോ. ​​റോ​​ക്സി മാ​​ത‍്യു ദീ​​പി​​ക​​യ്ക്കു ന​​ൽ​​കി​​യ ഓ​​ൺ​​ലൈ​​ൻ അ​​ഭി​​മു​​ഖ​​ത്തി​​ൽ ചൂണ്ടിക്കാട്ടി.

​​ അ​​​തു നേ​​​ര​​​ത്തേ​​​മു​​​ത​​​ൽ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​താ​​​ണ്. ക​​​ഴി​​​ഞ്ഞ കു​​​റേ ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി മ​​​ഴ​​​യു​​​ടെ തീ​​​വ്ര​​​ത കൂ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ മൊ​​​ത്ത​​​മാ​​​യി കൂ​​​ടു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലും ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥി​​​തി നോ​​​ക്കു​​​ന്പോ​​​ൾ മൊ​​​ത്ത​​​മാ​​​യി​ കി​​​ട്ടു​​​ന്ന മ​​​ഴ കു​​​റ​​​യു​​​ന്നു.

​പ്ര​​​ത്യേ​​​കി​​​ച്ച് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ. അ​​​തേ​​​സ​​​മ​​​യം ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ, മൂ​​​ന്നു​​​നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​തീ​​​വ്ര മ​​​ഴ​ ഉ​​​ണ്ടാ​​​കു​​​ന്നു. അ​​​ങ്ങ​​​നെ​​​യൊ​​​രു സ്ഥി​​​തി​​​ഗ​​​തി​​​യി​​​ലേ​​​ക്കാ​​​ണ് എ​​ത്തി​​യി​​രി​​​ക്കു​​​ന്ന​​​ത്. അ​​​ത് കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ താ​​​പ​​​നി​​​ല കൂ​​​ടു​​​ന്പോ​​​ൾ ഈ​​ർ​​പ്പ​​വും കൂ​​​ടു​​​ന്നു. ഇ​​തു​​മൂ​​ലം കൂ​​​ടു​​​ത​​​ൽ നേ​​​രം മ​​​ഴ പെ​​​യ്യാ​​​തി​​​രി​​​ക്കും. പി​​​ന്നീ​​​ട് പെ​​​യ്യു​​​ന്പോ​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്കു ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യു​​​ണ്ടാ​​​കു​​​ന്നു. അ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ര​​​ളം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

മധ്യ കേരളത്തിൽ

ഇ​​​ന്ത്യ​​​യി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ഈ ​​​പ്ര​​​തി​​​ഭാ​​​സം ക​​​ണ്ടു​​​വ​​​രു​​​ന്നു.​​​കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത് ഏ​​​റ്റ​​​വും പ്ര​​​ക​​​ട​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. പ്ര​​​ത്യേ​​​കി​​​ച്ച് കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ഭാ​​​ഗ​​​ത്ത്. ക​​​ഴി​​​ഞ്ഞ കു​​​റേ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ മ​​​ഴ​​​യു​​​ടെ അ​​​ള​​​വ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​നോ​​​ക്കി​​​യാ​​​ൽ മ​​​ന​​​സി​​​ലാ​​​കും അ​​​തി​​​തീ​​​വ്ര മ​​​ഴ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള കാരണവും അദ്ദേഹം വിലയിരുത്തുന്നു. ഇ​​തി​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം പ​​​ശ്ചി​​​മ​​​ഘ​​​ട്ടം മൊ​​​ത്ത​​​ത്തി​​​ൽ കു​​​ന്നു​​​ക​​​ളും മ​​​ല​​​ക​​​ളു​​​മാ​​​ണ്. ഇ​​​വ​​​യു​​​ടെ ച​​​രി​​​വ് വ​​ള​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ൾ അ​​​തി​​​ലോ​​​ല​​​വു​​മാ​​​ണ്. ഇ​​​വി​​​ടെ എ​​​ന്തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ലും അ​​​താ​​​യ​​​ത് വ​​ൻ​​കി​​ട നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ക്വാ​​​റി​​​ക​​​ൾ, മൈ​​​നിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു.

ഇ​​​ത്ത​​​രം മാ​​​റ്റ​​​ങ്ങ​​​ൾ മൂ​​​ലം അ​​​വി​​​ട​​​ത്തെ മ​​​ണ്ണി​​​നെ​​​യും ജ​​​ല​​​ത്തെ​​​യും പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​കാ​​​തെ​​​പോ​​​കു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളും ഒ​​​പ്പം അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യും ​​​കൂ​​​ടി​​​യാ​​​കു​​​ന്പോ​​​ൾ കു​​​ന്നു​​​ക​​​ൾ​​​ക്കും മ​​​ല​​​ക​​​ൾ​​​ക്കും വെ​​​ള്ള​​​ത്തെ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നു​​​ള്ള ശേ​​​ഷി​​​യി​​​ല്ലാ​​​താ​​​കു​​​ന്നു. ഇ​​​തു​​​മൂ​​​ലം അ​​​തീ​​​തീ​​​വ്ര മ​​​ഴ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ കു​​​ന്നു​​​ക​​​ളും മ​​​ല​​​ക​​​ളും ഇ​​​ടി​​​ഞ്ഞ് ഉ​​​രു​​​ൾ ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.

അ​​​ടു​​​ത്ത​​​ നാ​​​ളി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​യി. വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത പ്ര​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു. അ​​​താ​​​യ​​​തു നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ഉ​​​ണ്ടാ​​​കു​​​ന്നു​​ണ്ട്.

ചരിവ് പ്രധാനം

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യാ​​​ൽ അ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ച​​രി​​വ് വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നു കാ​​​ണാം. ക​​​വ​​​ള​​​പ്പാ​​​റ​​​യെ​​​ക്കു​​​റി​​​ച്ച് ധാ​​​രാ​​​ളം പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. 40 ഡി​​​ഗ്രി​​​യി​​​ലും കൂ​​​ടു​​​ത​​​ലാ​​​ണ് അ​​​വി​​​ട​​​ത്ത് ച​​​രി​​​വ്.​​അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യു​​ണ്ടാ​​യ​​പ്പോ​​ഴാ​​ണ് അ​​വി​​ടെ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഉ​​ണ്ടാ​​യ​​ത്. - അദ്ദേഹം പറ‍യുന്നു.

മുൻകരുതൽ വേണം

ആ​​​ഗോ​​​ള​​​താ​​​പ​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തോ​​​ടൊ​​​പ്പം മ​​ഴ​​യു​​ടെ തീ​​​വ്ര​​​ത​​​യും വ്യാ​​​പ്തി​​​യും കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കൂ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ ഭാ​​​വി​​​യി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മു​​​ൻ​​​നി​​​ർ​​​ത്തി​​​വേ​​​ണം പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ.

ഭാ​​​വി​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ എ​​​ന്തൊ​​​ക്കെ മാ​​​റ്റ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​വു​​​ക എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വ‍്യ​​ക്ത​​മാ​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്‍റെ​​​യൊ​​​ക്കെ വി​​വ​​ര​​ങ്ങ​​ളും ന​​​മ്മു​​​ടെ കൈ​​​യി​​​ലു​​​ണ്ട്. അ​​​ടു​​​ത്ത 50 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്കും എ​​ന്നും വ‍്യ​​ക്ത​​മാ​​ണ്. ​അ​​​തു​​​വ​​​ച്ചു​​​വേ​​​ണം ന​​​മ്മ​​​ൾ പ്ലാ​​​ൻ ചെ​​​യ്യാ​​​ൻ.

ഓ​​​രോ വ​​​ർ​​​ഷ​​​വും ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത​​​ത​​​രം മ​​​ഴ​​​യും കാ​​റ്റു​​​മൊ​​​ക്കെ​​​യാ​​​ണ് ക​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ നേ​​​രി​​​ടാ​​​ൻ ന​​​മ്മ​​​ൾ യാ​​​തൊ​​​രു മു​​​ൻ​​​ക​​​രു​​​ത​​​ലും എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഭാ​​​വി​​​യി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി ദീ​​ർ​​ഘ​​കാ​​ല പ​​ദ്ധ​​തി ആ​​വി​​ഷ്ക​​രി​​ക്കേ​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ഇ​​​പ്പോ​​​ൾ ന​​​മ്മ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് ത​​​ലേ​​​ദി​​​വ​​​സം അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടോ​​​മൂ​​​ന്നോ ദി​​​വ​​​സം മു​​​ന്പ് ന​​​മു​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് കി​​​ട്ടു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ച് ന​​​മ്മ​​​ൾ ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ക്കു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ​​​അ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കു​​​ന്നു.

പ​​​ക്ഷേ അ​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ വീ​​​ട്, സ​​​ന്പ​​​ത്ത്, വാ​​​ഹ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി എ​​​ന്തൊ​​​ക്കെ അ​​​വ​​​ർ​​​ക്കു​​​ണ്ടോ അ​​​തെ​​​ല്ലാം ന​​​ശി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ ഭാ​​​വി​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടു​​​വേ​​​ണം മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്താ​​​നെന്നും ഡോ.റോക്സി ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.