അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, October 18, 2021 6:58 PM IST
തി​രു​വ​ന​ന്ത​പു​രം:​ മ​ഴ​ക്കെ​ടു​തി കാ​ര​ണം എ.​പി.ജെ. ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഈ ​മാ​സം 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്, ബിആ​ർ​ക്, ബിഎ​ച്ച്എം ​സടി, ​ബി ഡെ​സ് പ​രീ​ക്ഷ​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

പിഎസ്‌സി പരീക്ഷയും മാറ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 21, 23 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ അ​തി​തീ​വ്ര​മ​ഴ​യെ​തു​ട​ർ​ന്ന് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.