ല​ഖിം​പൂ​ര്‍ അ​ക്ര​മ​ത്തി​ന് കാ​ര​ണം യു​പി പോ​ലീ​സ്: കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി അ​ജ​യ് മി​ശ്ര
ല​ഖിം​പൂ​ര്‍ അ​ക്ര​മ​ത്തി​ന് കാ​ര​ണം യു​പി പോ​ലീ​സ്: കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി അ​ജ​യ് മി​ശ്ര
Monday, October 18, 2021 9:33 PM IST
ന്യൂ​ഡ​ല്‍​ഹി: ല​ഖിം​പൂ​ര്‍ അ​ക്ര​മ​ത്തി​ന് കാ​ര​ണം ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ര്‍ മി​ശ്ര. ല​ഖിം​പു​ര്‍ ഖേ​രി സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പെ​ട്ട മൂ​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്രാ​ര്‍​ഥ​നാ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്ഥാ​വ​ന.

ല​ഖിം​പു​ര്‍ നി​യ​മ​സ​ഭാം​ഗ​മാ​യ യോ​ഗേ​ഷ് വ​ര്‍​മ​യും മ​റ്റു നേ​താ​ക്ക​ളു​മാ​യി അ​ജ​യ് മി​ശ്ര കൊ​ല്ല​പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കൊ​ല്ല​പെ​ട്ട മൂ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളാ​യ ശ്യാം ​സു​ന്ദ​ര്‍ നി​ഷാ​ദി​നെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ നി​ന്നും വ​ലി​ച്ചു പു​റ​ത്തേ​ക്കി​ട്ട​തി​ന് ശേ​ഷ​മാ​ണ് കൊ​ല​പെ​ടു​ത്തി​യ​ത്.

പ്ര​ക്ഷോ​ഭ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ ല​ഭി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ല്ലെ​ന്നും അ​ജ​യ് മി​ശ്ര പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത​തി​ന് ശേ​ഷം മ​റ്റു​ള്ള​വ​രു​ടെ മു​ക​ളി​ല്‍ പ​ഴി ചാ​ര്‍​ത്തു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ രീ​തി​യെ​ന്ന് സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വ് അ​നു​രാ​ഗ് ഭ​ദോ​രി​യ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.