തൃശൂർ ഡി​സി​സി സെ​ക്ര​ട്ട​റി വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ
തൃശൂർ ഡി​സി​സി സെ​ക്ര​ട്ട​റി വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ
Tuesday, October 19, 2021 3:24 AM IST
പു​തു​ക്കാ​ട്: തൃശൂർ ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ര​സ​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ണ്ടോ​ർ ചു​ങ്കം നെ​ടും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ സ​ര​സ​ൻ(56) ആ​ണ് മ​രി​ച്ച​ത്.

അ​ട​ഞ്ഞു​കി​ട​ന്ന മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷ​സേ​ന​യെ​ത്തി​യാ​ണ് വാ​തി​ൽ തു​റ​ന്ന​ത്. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കോ​ണ്‍​ഗ്ര​സ് - ഒബിസി വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ശ്രീ​കു​ട്ടി, ശ​ര​ത്. മ​രു​മ​ക്ക​ൾ: വി​പി​ൻ, ഗ്രീ​ഷ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.