പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ലാ​ല; താ​ലി​ബാ​ന് ക​ത്ത​യ​ച്ചു
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ലാ​ല; താ​ലി​ബാ​ന് ക​ത്ത​യ​ച്ചു
Tuesday, October 19, 2021 5:25 AM IST
കാ​ബൂ​ള്‍: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍​ക്ക് ക​ത്ത​യ​ച്ച് നൊ​ബേ​ല്‍ ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്‌​സാ​യ്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ച്ച താ​ലി​ബാ​ന്‍റെ ന​ട​പ​ടി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും മ​ലാ​ല അ​റി​യി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് സ്‌​കൂ​ളു​ക​ള്‍ ഉ​ട​ന​ടി തു​റ​ക്കു​ക. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക രാ​ജ്യം അ​ഫ്ഗാ​നി​സ്ഥാ​നാ​ണെ​ന്നും മ​ലാ​ല ക​ത്തി​ല്‍ പ​റ​യു​ന്നു.

മ​ലാ​ല​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ അ​വ​കാ​ശ സം​ര​ക്ഷ​ക പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് താ​ലി​ബാ​ന്‍ ക​ത്തെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ത്തി​നോ​ടൊ​പ്പ​മു​ള്ള പ​രാ​തി​യി​ല്‍ 6,40,000 പേ​രാ​ണ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.