പ​ഞ്ചാ​ബി​ൽ പു​തി​യ പാ​ർ​ട്ടി​യു​മാ​യി അ​മ​രീ​ന്ദ​ർ; ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കും
പ​ഞ്ചാ​ബി​ൽ പു​തി​യ പാ​ർ​ട്ടി​യു​മാ​യി അ​മ​രീ​ന്ദ​ർ; ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കും
Tuesday, October 19, 2021 10:23 PM IST
ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​ഞ്ചാ​ബി​ൽ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കും. പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്നും അ​മ​രീ​ന്ദ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം.

ബി​ജെ​പി​യെ വ​ര്‍​ഗീ​യ ക​ക്ഷി​യാ​യോ മു​സ്‌​ലിം വി​രു​ദ്ധ ക​ക്ഷി​യാ​യോ താ​ന്‍ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് അ​മ​രീ​ന്ദ​ര്‍ പ​റ​ഞ്ഞ​ത്. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന​മാ​യി​രി​ക്കും ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക. പ​ഞ്ചാ​ബി​ല്‍ സി​ക്ക്, മു​സ്‌​ലിം, ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ലെ​ന്നും അ​മ​രീ​ന്ദ​ര്‍ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​ക്കു പു​റ​മേ അ​കാ​ലി​ദ​ളി​ല്‍ നി​ന്ന് ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന​വ​രെ കൂ​ടി ഒ​പ്പം ചേ​ര്‍​ത്തു നി​ര്‍​ത്താ​നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ നീ​ക്കം. ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ല്‍ നി​ന്ന് അ​ട​ര്‍​ന്നു പോ​യ ധി​ന്‍​സ, ബ്ര​ഹ്മ​പു​ത്ര വി​ഭാ​ഗ​ങ്ങ​ളെ ഒ​പ്പം നി​ര്‍​ത്താ​നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.