നെ​യ്യാ​ർ ഡാ​മി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ടും; ജാ​ഗ്ര​ത
നെ​യ്യാ​ർ ഡാ​മി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ടും; ജാ​ഗ്ര​ത
Tuesday, October 19, 2021 10:34 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടും. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് ഓ​രോ ഷ​ട്ട​റും 60 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തും. നി​ല​വി​ല്‍ 40 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

ഇ​തു​വ​രെ 160 സെ​ന്‍റീ​മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഇ​ത് 400 സെ​ന്‍റീ​മീ​റ്റ​ര്‍ ആ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സ​മീ​പ വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന ഡാ​മു​ക​ളാ​യ പേ​പ്പാ​റ​യും അ​രു​വി​ക്ക​ര​യും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​രും ദി​ന​ങ്ങ​ളി​ല്‍ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.