കോ​ട്ട​യ​ത്ത് 33 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത; ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശം
കോ​ട്ട​യ​ത്ത് 33 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത; ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശം
Tuesday, October 19, 2021 10:55 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 33 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ കൂ​ട്ടി​ക്ക​ല്‍, ത​ല​നാ​ട്, തീ​ക്കോ​യ് വി​ല്ലേ​ജു​ക​ളി​ലാ​ണ്. കൂ​ട്ടി​ക്ക​ലി​ല്‍ പ​തി​നൊ​ന്നി​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തീ​ക്കോ​യി എ​ട്ട് ഇ​ട​ത്തും ത​ല​നാ​ടി​ല്‍ ഏ​ഴി​ട​ത്തു​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത പ​റ​യു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളോ​ട് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​മേ​ധ​യാ മാ​റി​യി​ല്ലെ​ങ്കി​ല്‍ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം മാ​റ്റും. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ അീ​ത​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കൂ​ട്ടി​ക്ക​ൽ- മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലും അ​തീ​വ​ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലും ന​ദി​ക്ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​ഴ​ക്കാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​ന്ന​തി​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കു​ത്തി​യൊ​ലി​ച്ചു പെ​യ്യു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ച്ച​യാ​യി അ​പ​ക​ടം വി​ത​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ചു​രു​ക്കം സ​മ​യം കൊ​ണ്ട് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം സാ​ധാ​രാ​ണ നി​ല​യാ​കു​ന്ന​തു വ​രെ മ​ല​യോ​ര മേ​ഖ​ല​യി​ലും ന​ദി​ക്ക​ര​ക​ളി​ലും അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ ക്യാ​ന്പു​ക​ളു​ടെ വി​വ​രം മ​ന​സി​ലാ​ക്കി​വ​യ്ക്ക​ണം. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന ഉ​ട​ൻ ത​ന്നെ ക്യാ​ന്പു​ക​ളി​ലേ​ക്കോ മ​റ്റ് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കോ മാ​റ​ണം. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്ക​ണം. പ​ക​ൽ സ​മ​യ​ത്തു മ​ഴ മാ​റി നി​ൽ​ക്കു​ന്ന​തു കൊ​ണ്ട് അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ദു​ര​ന്ത സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളോ ഉ​ദ്യോ​ഗ​സ്ഥ​രോ കാ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ന​ത്ത​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്നു വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പു​ണ്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പും ന​ൽ​കി.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ വ​യ​നാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പാ​ണ്. വെ​ള്ളി​യാ​ഴ്ച കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.