ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു, ഫോ​റ​സ്റ്റ് വാ​ച്ച​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു, ഫോ​റ​സ്റ്റ് വാ​ച്ച​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 20, 2021 12:55 AM IST
കൊ​ച്ചി: ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ഫോ​റ​സ്റ്റ് വാ​ച്ച​റെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍.

ചേ​ര്‍​ത്ത​ല ചെ​ട്ടി​ശേ​രി സു​രാ​ജ്(25), വ​യ​ലാ​ര്‍ ചി​റ​യി​ല്‍ നി​ധി​ന്‍(27), ചേ​ര്‍​ത്ത​ല വെ​ട്ട​ക്ക​ല്‍ ക​മ്പ​ക​ത്ത് ശ​ര​ത്(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഊ​ന്നു​ക​ല്‍ ചു​ള്ളി​ക്ക​ണ്ട​ത്ത് ഈ ​മാ​സം മൂ​ന്നാം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം.

പ​ന​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പം മ​ദ്യ​പി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സം​ഘം കാ​റി​ല്‍ വ​ന്ന ദ​മ്പ​തി​ക​ളെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ജി​നോ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര്യ​യെ​യും മ​ര്‍​ദി​ച്ചു.

തു​ട​ര്‍​ന്ന് മ​ട​ങ്ങി പോ​കു​ന്ന വ​ഴി​യി​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ഞ്ചി​പ്പാ​റ ചെ​ക്ക് പോ​സ്റ്റി​ന്റെ ബാ​ര്‍ വാ​ച്ച​റു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​റ​ന്നു. തു​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ ത​ള്ളി​യി​ട്ട് വാ​ഹ​ന​വു​മാ​യി ക​ട​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. സു​രാ​ജ് ആ​റ് കേ​സി​ലും നി​ധി​ന്‍ ര​ണ്ടു കേ​സി​ലും പ്ര​തി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.