ബണ്ടല്ല തകർന്നത് ചങ്കാണ്! 440 ഏക്കർ മട വീണ കാഴ്ച
ബണ്ടല്ല തകർന്നത് ചങ്കാണ്! 440 ഏക്കർ മട വീണ കാഴ്ച
Wednesday, October 20, 2021 11:12 AM IST
കുട്ടനാട്: കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനവും കാത്തിരിപ്പും സ്വപ്നവും ഏതാനും മിനിറ്റുകൾക്കൊണ്ട് വെള്ളത്തിൽ മുങ്ങി. കുട്ടനാട്ടിൽ കൊയ്ത്തിനു പാകമായ പാടശേഖരത്തു മടവീണതു കണ്ട് നെഞ്ചു തകർന്നു നിൽക്കുകയാണ് കർഷകർ. 400 ഏക്കർ വരുന്ന പാടത്താണ് മട വീണത്. രണ്ടാം കൃഷി പൂർണമായും നശിച്ചു.

ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്താണ് ഇന്നു പുലർച്ചെ മൂന്നോടെ മടവീഴ്ച ഉണ്ടായത്. 400 ഏക്കർ ഉള്ള പാടശേഖരത്ത് നെൽച്ചെടികൾ കൊയ്ത്തിനു പകമായിട്ട് പത്തുദിവസം കഴിഞ്ഞിരുന്നു. മഴയും വെള്ളപ്പൊക്കവും കാരണമാണ് ഇവിടെ കൊയ്ത്തു വൈകിയത്.

ഇവിടുത്തെ രണ്ടാം കൃഷി പൂർണമായും നശിച്ച സ്ഥിതിതിയാണ്. 220 കർഷകരാണ് ഈ പാടശേഖരത്ത് ഉള്ളത്. ഇവരുടെ അധ്വാനവും പ്രതീക്ഷയുമാണ് മടവീഴ്ചയിൽ നിലയില്ലാക്കയത്തിലായത്.

മടവീഴ്ച ഉണ്ടായ ഭാഗം അടയ്ക്കാനുള്ള ശ്രമത്തിലാണ് മണിക്കൂറുകളായി കർഷകർ. കഴിഞ്ഞ പ്രളയത്തിലും ഈ പാടശേഖരത്ത് മടവീഴ്ച ഉണ്ടായതായി കർഷകർ പറഞ്ഞു. പുറം ബണ്ട് ശക്തിപ്പെടുത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അന്നേ ഉയർന്നിരുന്നെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടാകാതിരുന്നതിന്‍റെ ഫലമാണ് ഇത്തണ വീണ്ടും മടവീഴ്ചയുണ്ടായതെന്നാണ് കർഷകരുടെ ആരോപണം.

ഇനിയെങ്കിലും കർഷകർക്ക് ആശ്വാസകരമായ നടപടിയും നഷ്ടപരിഹാരവും നൽകാൻ അധികൃതർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.