പിന്നോട്ടില്ല! ഉരുളിനോട് മല്ലിട്ട് ഈ സന്യാസിനികളും!
പിന്നോട്ടില്ല! ഉരുളിനോട് മല്ലിട്ട് ഈ സന്യാസിനികളും!
Wednesday, October 20, 2021 12:02 PM IST
കാഞ്ഞിരപ്പള്ളി: ഉരുൾ തകർത്തെറിഞ്ഞ മേഖലയിൽ സന്നദ്ധ സേവനത്തിനു കൈയും മെയ്യും മറന്ന് സന്യാസിനികളും. കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പമാണ് സന്യാസിനികളും പങ്കുചേർന്നത്.

കായികാധ്വാനം വേണ്ട പല ജോലികളിലും യാതൊരു മടിയും കൂടാതെ അവർ പങ്കെടുത്തു. തകർന്നു കിടക്കുന്ന സ്ഥലങ്ങളിലെ ചെളി നീക്കം ചെയ്യാനും ഭാരിച്ച മരക്കുറ്റികൾ അടക്കമുള്ള മാറ്റാനുമൊക്കെ യാതൊരു മടിയും കൂടാതെ സന്യാസിനികളും സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേർന്നു.

‌ഇന്നലെ മുക്കുളം - എന്തയാറിൽ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിലും സന്യാസനികൾ സജീവമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്എബിഎസ് സെന്‍റ് ജോൺസ് പ്രൊവിൻസിലെ സന്യാസിനികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കൈയും മെയ്യും മറന്നിറങ്ങിയത്.

മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഏ​ന്ത​യാ​ർ, മു​ക്കു​ളം, വ​ട​ക്കേ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ പൊ​ട്ട​ലി​ലും പു​റം ലോ​ക​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ ബ​ന്ധ​വും ന​ഷ്ട​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് യു​വ​ജ​ന​ങ്ങ​ൾ എ​ത്തി​യ​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളെ പു​റം ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന പ്ര​ധാ​ന റോ​ഡ് പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. മു​ന്നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ളു​ടെ​യും അ​മ്പ​തോ​ളം വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും ശ്ര​മ ഫ​ല​മാ​യി ത​ക​ർ​ന്നു കി​ട​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ക​യും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​ത്തീ​ർ​ക്കു​ക​യും ചെ​യ്തു.

നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളും യു​വ​ജ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് എ​സ്എം​വൈ​എം പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് കു​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജു കാ​ത്തി​ലാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ്മി ജെ​യിം​സ്, മു​ക്കു​ളം - ഏ​ന്ത​യാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നോ വാ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.