സൂ​ക്ഷി​ക്കു​ക! ലോ​ഗോ​സ് ക്വി​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​പ്പ് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം
സൂ​ക്ഷി​ക്കു​ക! ലോ​ഗോ​സ് ക്വി​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​പ്പ് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം
Wednesday, October 20, 2021 12:48 PM IST
കൊച്ചി: കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടക്കുന്ന വിപുലമായ ലോഗോസ് ക്വിസ് മത്സരത്തിന്‍റെ പേരിൽ വ്യാജ ആപ്പ് ഉണ്ടാക്കി പണം തട്ടാൻ തട്ടിപ്പുകാരുടെ ശ്രമം. വ്യാജ ആപ്പുകളിൽ രജിസ്റ്റർ ചെയ്യുകയോ പണം നൽകുകയോ ചെയ്യരുതെന്ന് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി മുന്നറിയിപ്പ് നൽകി.

കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്വിസ് മത്സരമാണ് ലോഗോസ് ക്വിസ്. ഒാരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ പങ്കുചേരുന്ന മത്സരമാണിത്.

എന്നാൽ, ലോഗോസ് ക്വിസ് 2021 പരീക്ഷയ്ക്ക് ഒാൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും 100 രൂപ ഫീസ് അടയ്ക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് മെസേജുകളും വ്യാജ ആപ്പിന്‍റെ ലിങ്കും ആളുകൾക്ക് തട്ടിപ്പുകാർ അയച്ചുകൊടുക്കുന്നത്. അഖിലേഷ്കുമാർ ചൗധരി എന്ന ആളിന്‍റെ പേരിലാണ് ഈ ആപ്പ് പ്രചരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

ഈ ആപ്പിന് കാത്തലിക് ബൈബിൾ സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇതു ബൈബിൾ കമ്മീഷന്‍റേതല്ലെന്നും ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ.ജോൺസൺ പുതുശേരി സിഎസ്ടി പ്രസ്താവനയിൽ അറിയിച്ചു. ഈ തട്ടിപ്പിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും ബൈബിൾ സൊസൈറ്റി നിർദേശിച്ചു.

ഇടവക തലങ്ങളിൽനിന്ന് ലോഗോസ് ക്വിസിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതു പ്രയോജനപ്പെടുത്തണമെന്നും ഇത്തരം തട്ടിപ്പ് ആപ്പുകൾ രജിസ്റ്റർ ചെയ്ത് പണം നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.