പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് വീ​ഡി​യോ; അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് ഐ​ജി​യു​ടെ ഉ​ത്ത​ര​വ്
പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് വീ​ഡി​യോ; അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് ഐ​ജി​യു​ടെ ഉ​ത്ത​ര​വ്
Wednesday, October 20, 2021 3:34 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, ഗ്രേ​ഡ് എ​സ്ഐ ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഒ​രു വീ​ടി​ന്‍റെ മു​ന്നി​ൽ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ ഓ​രോ പോ​ലീ​സു​കാ​രാ​യി ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. പോ​ലീ​സ് സേ​ന​യ്ക്ക് ത​ന്നെ ആ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.